ഐഎസ്എല്‍ പ്രവേശനം, ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ച് യുകെയില്‍ നിന്ന് മറ്റൊരു ടീം കൂടി

ബിഡിലൂടെ ഐഎസ്എല്‍ പ്രവേശനത്തന് ഒരുങ്ങുന്ന കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിന്റെ കണക്ക് കൂട്ടലുകളെ തകിടം മറിച്ച് മറ്റൊരു അപ്രതീക്ഷിത നീക്കം. ഈസ്റ്റ് ബംഗാളിനെ കൂടാതെ യു.കെ കേന്ദ്രീകരിച്ചുള്ള ഒരു സാമ്പത്തിക സ്ഥാപനമാണ് ബിഡില്‍ പങ്കെടുക്കാന്‍ നീക്കം നടത്തുന്നുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരുകൂട്ടരും ബിഡില്‍ പങ്കെടുക്കുന്നതിനാവശ്യമായ അഞ്ച് ലക്ഷം രൂപ കെട്ടിവെച്ചു കഴിഞ്ഞു. ഇതോടെ ഇന്ത്യന്‍ ഫുട്‌ബോളിനെ ആകമാനം അമ്പരപ്പിച്ചിരിക്കുകയാണ് യുകെയില്‍ നിന്നുളള സാമ്പത്തിക സ്ഥാപനം. ഇവര്‍ക്ക് പിന്നിലുളള ടീം ഏതെന്ന് വ്യക്തമല്ല.

നേരത്തെ പഞ്ചാബ് എഫ്‌സിയും ബിഡില്‍ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെപ്റ്റംബര്‍ 14ന് ആണ് ബിഡിനുളള രേഖകള്‍ സമര്‍പ്പിക്കേണ്ടത്.

ഈസ്റ്റ് ബംഗാള്‍ കഴിഞ്ഞ വാരം ഇന്‍വെസ്റ്ററെ കണ്ടെത്തിയതോടെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരുന്ന സീസണിലേക്ക് ഒരു ടീമിനെ കൂടി ഉള്‍പ്പെടുത്താന്‍ നടത്തിപ്പുകാരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് തീരുമാനിച്ചത്. ഇതിനായി കൊല്‍ക്കത്ത ഉള്‍പ്പെടെ ആറ് നഗരങ്ങളില്‍ നിന്ന് അപേക്ഷയും ക്ഷണിച്ചിരുന്നു.

ഇതിനിടെയാണ് സംഘാടകരെ പോലും അമ്പരപ്പിക്കുന്ന നീക്കമുണ്ടായിരിക്കുന്നത്. ഏത് ടീമിന് വേണ്ടിയാണ് യുകെ കേന്ദ്രീകരിച്ചുളള സാമ്പത്തിക സ്ഥാപനം പണം മുടക്കുന്നത് എന്നത് കാത്തിരുന്ന് തന്നെ കാണണം.

You Might Also Like