നിര്‍ണ്ണായക കടമ്പ കടന്നു, ഈസ്റ്റ് ബംഗാളിന് ഇനി ഐഎസ്എല്‍ കളിക്കാം
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്രവേശിക്കാന്‍ ഒരുപടി കൂടി അടുത്ത് കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍. തങ്ങളുടെ പഴയ സ്‌പോണ്‍സറായ ക്വിസ് കോര്‍പ്പില്‍ നിന്നും സ്‌പോട്ടിംഗ് റൈറ്റ് കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കി.
ഇതോടെ ഐഎസ്എല്‍ പ്രവേശത്തിന് മറ്റ് തടസ്സങ്ങളൊന്നും ഈസ്റ്റ് ബംഗാളിന് മുന്നിലില്ല. ഐഎസ്എല്ലിലും ഐലീഗിലും കളിക്കാന്‍ വേണ്ടിയുളള ക്ലബ് ലൈനസന്‍സിംഗ് സംബന്ധിച്ചുളള ഏല്ലാ മാനദണ്ഡങ്ങളും ഈസ്റ്റ് ബംഗാള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.
പുതിയ സ്‌പോണ്‍സറെ കണ്ടെത്താനുളള തിരച്ചിലാണ് ഈസ്റ്റ് ബംഗാള്‍ അധികൃതര്‍. നിരവധി ഇന്‍വെസ്റ്റര്‍മാരുമായി ഈസ്റ്റ് ബംഗള്‍ അധികൃതര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
‘ഞങ്ങള്‍ക്ക് സ്‌പോട്ടിംഗ് റൈറ്റ് ലഭിച്ച് കഴിഞ്ഞു. ക്വിസ് കോര്‍പറേഷനെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ പൂര്‍ത്തിയി’ ഈസ്റ്റ് ബംഗാള്‍ വക്താവ് ദേബബ്രാതാ സര്‍ക്കാര്‍ പിടിഐയോട് പറഞ്ഞു.
അതെസമയം പുതിയ ഇന്‍വെസ്റ്റര്‍ ആരായിരിക്കും എന്ന് വെളിപ്പെടുത്താന്‍ ക്ലബ് വക്താവ് തയ്യാറായില്ല. ഈസ്റ്റ് ബംഗലാളും സിംഗപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സല്‍ സക്‌സസ് എന്റപ്രിസേഴ്‌സും തമ്മില്‍ നടത്തുന്ന ചര്‍ച്ചകളെ കുറിച്ചും അദ്ദേഹം മൗനം പാലിച്ചു. കൊല്‍ക്കത്ത സ്വദേശിയായ എന്‍ആര്‍ഐ പ്രസൂണ്‍ മുഖര്‍ജിയാണ് യൂണിവേഴ്‌സല്‍ സക്‌സസ് എന്റപ്രിസേഴ്‌സിന്റെ ഉടമ.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലില്‍ പ്രവേശിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പുതിയ ഇന്‍വെസ്റ്ററെ കണ്ടെത്താന്‍ ബംഗാള്‍ സര്‍ക്കാര്‍ ഈസ്റ്റ് ബംഗാളിനെ സഹായിച്ചതായാണ് സൂചന.