സൂപ്പര്‍ കോച്ച് ഇന്ത്യയിലേക്ക്, പരിശീലിപ്പിക്കുക ഈ ക്ലബിനെ
ലോകഫുട്‌ബോള്‍ തന്നെ പ്രധാന കോച്ചിനെ റാഞ്ചിന്‍ ഇന്ത്യന്‍ ക്ലബ് ഈസ്റ്റ് ബംഗാള്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍. കഴിഞ്ഞ ലോകകപ്പില്‍ കോസ്റ്ററിക്കയെ പരിശീലിപ്പിച്ച ഓസ്‌കാര്‍ റമിറെസയെയാണ് ഈസ്റ്റ് ബംഗാളി റാഞ്ചാന്‍ ഒരുങ്ങുന്നത്.
കോസ്റ്റാറിക്കന്‍ ദേശീയ ടീമിന് വേണ്ടി എണ്‍പതോളം മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ഓസ്‌കാര്‍. ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് ഓസ്‌കാറിന്റെ ഏജന്റ്് ഈസ്റ്റ് ബംഗാളിനെ അറിയിച്ചതായും ക്ലബും ഏജന്റുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നുമാണ് വാര്‍ത്തകള്‍. ഇക്കാര്യം ഏറെകുറെ സ്ഥിരീകരിക്കപ്പെട്ടിട്ടും ഉണ്ട്.
കാസ്റ്ററിക്കയുടെ കോച്ചായി മൂന്ന് വര്‍ഷം ഓസ്‌കാര്‍ റമിറെസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി കോസ്റ്ററിക്ക ക്ലബുകളെയും ഓസ്‌കാര്‍ റമിറെസ് പരിശീലിപ്പിച്ചിട്ടുണ്ട്.
ഓസ്‌കാര്‍ റമിറെസയെ പോലുളള പരിശീലകന്‍ ഈസ്റ്റ് ബംഗാളില്‍ എത്തുകയാണെങ്കില്‍ അത് ഇന്ത്യന്‍ ഫുട്‌ബോളിന് തന്നെ മുതല്‍കൂട്ടാകും. അത്തരമൊരു ശുഭവാര്‍ത്തക്കായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം.