കാത്തിരിക്കുന്നത് താര ലഹള, കോടികളൊഴുക്കിയിട്ടും മുഖത്തടിയേറ്റ് കൊല്‍ക്കത്തന്‍ വമ്പന്‍മാര്‍

ഐഎസ്എല്ലിലെ ഏഴാം സീസണില്‍ ടീമുകളെ വര്‍ധിപ്പിക്കേണ്ടെന്ന എഐഎഫ്എഫിന്റെ തീരുമാനം കൊല്‍ക്കത്തിയിലെ പ്രധാന ക്ലബുകളിലൊന്നായ ഈസ്റ്റ് ബംഗാളിന് ഏല്‍പിയ്ക്കുന്നത് കനത്ത ആഘാതം. അടുത്ത സീസണില്‍ ഐഎസ്എല്ലില്‍ കളിക്കാമെന്ന് വാഗ്ധാനം ചെയ്ത് നിരവധി താരങ്ങളെയാണ് ഈസ്റ്റ് ബംഗാള്‍ ഒപ്പം കൂട്ടിയിരിക്കുന്നത്. അടുത്ത സീസണില്‍ ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലിലെത്തിയില്ലെങ്കില്‍ താരങ്ങളും ക്ലബും തമ്മിലുളള വലിയ പ്രശ്‌നത്തിന് ഇത് കാരണമാകും.

റ്റേതൊരു ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബിനേക്കാളും കൂടുതല്‍ താരങ്ങളുമായി ഈ സീസണില്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഈസ്റ്റ് ബംഗാള്‍ ആണ്. അടുത്ത കാലത്തായി തുടര്‍ച്ചയായി താരങ്ങളേ ഒപ്പുവെച്ചുകൊണ്ട് നിരന്തരം അവര്‍ വാര്‍ത്ത സൃഷ്ടിച്ചിരുന്നു.

ിമുംബൈ സിറ്റി എഫ്സിപ്ലെയര്‍ മുഹമ്മദ് റഫീഖ്, ഇന്ത്യന്‍ ആരോസിന്റെ പ്രതിരോധ മിഡ്ഫീല്‍ഡര്‍ റിക്കി ഷാബോങ്, നോര്‍ത്ത് ഈസ്റ്റ് മിഡ്ഫീല്‍ഡര്‍ മിലന്‍ സിംഗ് തുടങ്ങിയവരെല്ലാം ഇതിനോടകം ഈസ്റ്റ് ബംഗാളിലെത്തിക്കഴിഞ്ഞു ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ക്ലബ് നടത്തിയ ആദ്യ നീക്കങ്ങളിലൊന്നാണ് എടികെയില്‍ നിന്നുള്ള ബല്‍വന്ത് സിങ്ങിന്റെ റോപ്പിംഗ്. അതിനുശേഷം സെഹ്നാജ് സിംഗ്, കാവിന്‍ ലോബോ, ബികാഷ് ജയ്രു എന്നിവരും ക്ലബ്ബില്‍ ചേര്‍ന്നു.

മോഹന്‍ ബഗാനില്‍ നിന്നുള്ള ശങ്കര്‍ റോയ്, ജംഷഡ്പൂര്‍ എഫ്സിയില്‍ നിന്നുള്ള കീഗന്‍ പെരേര, പഞ്ചാബ് എഫ്സിയില്‍ നിന്നുള്ള ഗിരിക് ഖോസ്ല, ഗോകുലം കേരളത്തില്‍ നിന്നുള്ള മുഹമ്മദ് ഇര്‍ഷാദ് എന്നിരും ഈസ്റ്റ് ബംഗാളുമായി ഉടന്‍ കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സികെ വിനീതും റിനോ ആന്റോയുമെല്ലാം അവരുടെ നിരയിലെത്തുമെന്നും വാര്‍ത്തകളുണ്ട്.

ഇതിനിടെയാണ് ഈസ്റ്റ് ബംഗാളിന് കനത്ത അഘാതമേല്‍പിച്ച് കൊണ്ട് ഐഎസ്എല്‍ കളിയ്ക്കാനാകില്ലെന്ന വാര്‍ത്തയെത്തുന്നത്. ഇതോടെ ഐലീഗ് കളിയ്‌ക്കേണ്ടി വരുന്ന ഈസ്റ്റ് ബംഗാളില്‍ എത്ര താരങ്ങള്‍ കളിയ്ക്കുമെന്ന് കണ്ടറിയണം. ഇത് വലിയ പ്രതിസന്ധിയാകും കൊല്‍ക്കത്തന്‍ ടീമിന് ഉണ്ടാക്കുക.

You Might Also Like