ഈസ്റ്റ് ബംഗാളിന് ഈ സീസണില്‍ തന്നെ ഐഎസ്എല്‍ കളിക്കാനാകും

Image 3
FootballISL

കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍ ഈ സീസണില്‍ തന്നെ ഐഎസ്എല്‍ കളിക്കാന്‍ ഇനിയും സാധ്യതയുണ്ടെന്ന് വിലയിരുത്തല്‍. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസാണ് ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്‍ കളിക്കാനുളള സാധ്യത ഇനിയും അവശേഷിക്കുന്നതായി വ്യക്തമാക്കിയത്.

ദ ഹിന്ദു സംഘടിപ്പിച്ച ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു കുശാല്‍ ദാസ്. മുന്‍ ഇന്ത്യന്‍ നായകന്‍ ബൈചുംഗ് ബൂട്ടിയയും ഈ വെബിനായറില്‍ പങ്കെടുത്തിരുന്നു.

ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലില്‍ കളിക്കണമെന്ന ആഗ്രഹം കൊല്‍ക്കത്തന്‍ ടീമിന്റെ മുന്‍ നായകന്‍ കൂടിയ ബൂട്ടിയ പ്രകടിപ്പിക്കുകയായിരുന്നു. ഐഎസ്എല്ലില്‍ പ്രവേശനത്തിന് ഈസ്റ്റ് ബംഗാള്‍ പല മേഖലയിലും ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇതിന് മറുപടിയായാണ് ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനത്തിന്റെ സാധ്യത അവസാനിച്ചിട്ടില്ലെന്ന് കുശാല്‍ ദാസ് വ്യക്തമാക്കിയത്. ഒരു കാര്യവും അസാധ്യമല്ലെന്നാണ് ഇതിനെ കുറിച്ച് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞത്.

2021ല്‍ രണ്ട് ഐലീഗ് ടീമുകളെ ലേലത്തിലൂടെ ഐഎസ്എല്‍ കളിപ്പിക്കണമെന്ന് നമ്മള്‍ തചീരുമാനിച്ചതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.