മൂന്ന് സര്‍പ്രൈസ് താരങ്ങളെ റാഞ്ചി ഈസ്റ്റ് ബംഗാള്‍, രണ്ടും കല്‍പിച്ച് കഴുകന്മാര്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കളിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍ അതിനായി തകൃതിയായുളള തയ്യാറെടുപ്പിലാണ്. കളിക്കാരെ കണ്ടെത്തുന്നതിലും സ്വന്തമാക്കുന്നതിലും മറ്റ് ഇന്ത്യന്‍ ക്ലബുകളേക്കാള്‍ ബഹുദൂരം അവര്‍ മുന്നേറുന്നുണ്ടെന്നാണ് അവിടെ നിന്നുളള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഏറ്റവും ഒടുവില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളെ ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എടികെ എഫ്‌സിയുടെ മിഡ് ഫീല്‍ഡര്‍ സെഹ്നാജ് സിംഗ്, ജംഷട്പൂര്‍ എഫ്‌സി താരം ബികാഷ് ജൈറു, ഐലീഗ് ക്ലബ് മിനര്‍വ്വ പഞ്ചാബ് താരം കാല്‍വിന്‍ ലോബോ എന്നിവരെയാണ് ഈസ്റ്റ് ബംഗാള്‍ റാഞ്ചിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ക്ലബ് പുനരുദ്ധാരണത്തിന്റെ ഭാഗമായി മോഹന്‍ ബഗാനില്‍ എടികെയില്‍ റിയല്‍ കശ്മീര്‍ എന്നിവിടങ്ങളില്‍ നി്ന്നുമായി മൂന്ന താരങ്ങളെ ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയിരുന്നു. ശങ്കര്‍ റോയ്, ബല്‍വന്‍ന്ത് സിംഗ്, നവിന്‍ ഗുരുങ് എന്നിവരാണവര്‍.
പേര്‍ഷ്യന്‍ ഗള്‍ഫ് പ്രോലീഗില്‍ കളിക്കുന്ന ഇന്ത്യ ഒര്‍ജിന്‍ ക്ലബില്‍ നന്നും ഒമിത് സിംഗുമായും ഈസ്റ്റ് ബംഗാള്‍ കരാറില്‍ ഏര്‍പ്പെടുത്തിരുന്നു.
ഇത്തവണ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട ഐലീഗില്‍ 23 പോയന്റുകള്‍ നേടി രണ്ടാം സ്ഥാനമാണ് ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ നിലവിലെ കോച്ച് കിബു വികൂനയ്ക്ക് കീഴില്‍ കളിച്ച മോഹന്‍ ബഗാനായിരുന്നു ഐലീഗ് കിരീടം സ്വന്തമാക്കിയത്.