പെപ്പിനെപ്പോലെയും സിദാനെപ്പോലെയുമാവാൻ പിർലോക്ക് കഴിയുമെന്ന് ഡൈനമോ കീവ് പരിശീലകൻ

ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിന്റെ പുതിയ പരിശീലകനാണ് ആന്ദ്രേ പിർലോ. എന്നാൽ ആന്ദ്രേ പിർലോയ്ക്ക് പെപ് ഗാർഡിയോളയെയും സിനദിൻ സിദാനെയും പോലെ മികച്ച പരിശീലകനാകാനാവുമെന്ന് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉക്രേനിയൻ ക്ളബ്ബായ ഡൈനാമോ കീവിന്റെ പരിശീലകനായ മിർച്ച ലുചേസ്കു. യുവന്റസുമായി ഈ മാസം നടക്കാനിരിക്കുന്ന ചാമ്പ്യൻസ്‌ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
പിർലോയേ സീനിയർ ഫുട്ബോളിലേക്ക് തൊണ്ണൂറുകളിൽ കൈപിടിച്ചുയർത്തിയ പരിശീലകനാണ് മിർച്ച ലുചേസ്കു. എന്നാൽ വീണ്ടും പരിശീലകവേഷത്തിൽ തന്റെ പ്രിയതാരത്തെ കണ്ടുമുട്ടാനൊരുങ്ങുകയാണ് ഡൈനമോ കീവ് പരിശീലകൻ. ഒപ്പം താൻ ടർക്കിഷ് ടീമിന്റെ പരിശീലകനായിരുന്ന സമയത്ത് പരിശീലിപ്പിച്ച മെരിഹ് ഡെമിറലിനെയും ലുചേസ്കുവിനു കണ്ടുമുട്ടാനാവും.
Mircea #Lucescu believes #Juventus coach Andrea #Pirlo can ‘be like #Guardiola and #Zidane’ and reveals #Inter wanted to sign Merih #Demiral. https://t.co/VWsMJzsThR #Juve #ChampionsLeague pic.twitter.com/MpZgZKAtEZ
— Football Italia (@footballitalia) October 9, 2020
“പിർലോ ഒരു പരിശീലകനായിത്തീരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. അതുപോലെ തന്നെയാണ് പിസയിൽ ഞാൻ പരിശീലിപ്പിച്ച ഡിയെഗോ സിമിയോണിയുടെ കാര്യത്തിലും സത്യമായിതീർന്നത്. പിർലോ യുവന്റസിൽ തന്നെ പരിശീലകനായി കരിയർ തുടങ്ങിയത്തിൽ എനിക്കത്ഭുതം തോണ്ണുന്നില്ല.”
“അതൊരിക്കലും ഒരു സാഹസമായി തോന്നുന്നില്ല. ക്ലബ്ബാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത് കൂടാതെ അവർ തന്നെ അവനെ പിന്തുണക്കുകയും ചെയ്യും. അവന്റെ കാര്യത്തിൽ ഞാൻ സന്തുഷ്ടനാണ്. പെപ്പിനെപ്പോലെയും സിദാനെപ്പോലെയും പിർലോക്കുമാകാൻ സാധിക്കും. ആന്ദ്രേ ഒരു ചാമ്പ്യനും ഒരു ഫുട്ബോളറുമായ പോലെ തന്നെ ഒരു മികച്ച പരിശീലകാണുമായിത്തീരാൻ കഴിയും.” ലുചേസ്കു ടുട്ടോസ്പോർട്സിനോട് വ്യക്തമാക്കി.