മെസിയുടെ ജേഴ്‌സി ആവശ്യപ്പെട്ട് ഡൈനമോ കീവ് പരിശീലകൻ, അമ്പരന്ന് ഫുട്ബോൾ ലോകം

ചാമ്പ്യൻസ്‌ലീഗിൽ ബാഴ്സയുടെ ഡൈനമോ കീവുമായുള്ള മത്സരത്തിനിടെ നടന്നു ഒരു അപൂർവ സംഭവത്തേക്കുറിച്ചുള്ള ചർച്ചക്കളനിപ്പോൾ ഫുട്ബോൾ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബാഴ്സക്ക് വിജയം നേടാനായിരുന്നു. മത്സരത്തിൽ സൂപ്പർതാരം മെസിയുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് ചർച്ചക്ക് ആധാരം.

മത്സരശേഷം ഡൈനമോ കീവ് പരിശീലകനായ മിർച്ചെ ലുച്ചേസ്കു ടണലിലേക്ക് കയറിപ്പോകുന്ന മെസിയെ പിടിച്ചു നിർത്തി ജേഴ്‌സി ആവശ്യപ്പെടുകയായിരുന്നു. സാധാരണ കളിക്കാർ തമ്മിൽ ഷർട്ട്‌ കൈമാറുന്ന രീതിയാണ് നമ്മൾ കണ്ടു പഴകിയിട്ടുള്ളത്. എന്നാൽ പരിശീലകൻ ഒരു താരത്തിനോട് ജേഴ്‌സി ആവശ്യപ്പെടുന്ന രംഗം അപൂർവത്തിൽ അപൂർവമായാണ് കാണാൻ സാധിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ കളിക്കളത്തിൽ വെച്ചു ഷർട്ട്‌ കൈമാറരുതെന്നു നിയമമുള്ളതിനാൽ മെസി ഡ്രസിങ് റൂമിലേക്ക് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. പരിശീലകൻ ലുച്ചേസ്കുവിനു ധരിച്ചിരുന്ന ജേഴ്‌സിക്കു പകരം പുതിയ ജേഴ്സിയാണ് മെസി നൽകിയത്. എന്തായാലും ഒരു പരിശീലകൻ മെസ്സിയോട് ഷർട്ട്‌ ചോദിക്കുന്ന രംഗം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ഇത് ലയണൽ മെസിയുടെ കളിമികവിനെയാണ് കാണിക്കുന്നതെന്നും വിശ്വസിക്കാൻ പറ്റാത്ത ഒരനുഭവമാണെന്ന് ഫുട്ബോൾ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ചാമ്പ്യൻസ്‌ലീഗ് മത്സരത്തിന് മുന്നോടിയായി തന്നെ ലുച്ചേസ്കു മെസിയുടെ കളിമികവിനെ പ്രശംസിച്ചിരുന്നു. സ്വന്തം കാര്യങ്ങളെക്കാൾ തന്റെ ടീമിനെക്കുറിച്ച് ചിന്തിക്കുന്നയാളാണ് മെസിയെന്നും ഗോളടിയ്ക്കുന്നതിനോടൊപ്പം തന്നെ അസിസ്റ്റുകൾ നൽകുന്നതിലും യുവതാരങ്ങളെ സഹായിക്കുകയും ചെയുന്ന താരമാണ് മെസിയെന്നും ലുച്ചേസ്കു പ്രശംസിച്ചിരുന്നു.

You Might Also Like