; )
ഓസ്‌ട്രേലിയന് താരം ഡിലന് ഫോക്‌സിനെ സ്വ്ന്തമാക്കാന്‍ ഐഎസ്എള്‍ ക്ലബുകളായ കേരള ബ്ലാസ്‌റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും മത്സരിക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ മാര്‍ക്ക് മെര്‍ഗുളാനോ ആണ് ഇതിനെ കുറിച്ച് സൂചന നല്‍കുന്നത്.
ഏഷ്യന് താരത്തെ ടീമിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇരുക്ലബുകളും ഒരുപോലെ ഫോക്‌സിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. പ്രതിരോധ നിര താരമായ ഫോക്‌സിന് വെറഉം 26 വയസ് മാത്രമാണ് പ്രായം.
ഓസ്‌ട്രേലിയയിലെ എ ലീഗ് ക്ലബായ സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്‌സിന്റെ താരമാണ് ഫോക്‌സ്. കഴിഞ്ഞ വര്ഷം മറീനേഴ്‌സിലെത്തിയ ഫോക്‌സിന്റെ കരാര് ഇക്കുറി അവസാനിക്കാനിരിക്കുകയാണ്. ഐറിഷ് വംശജനായ ഫോക്‌സ് ഓസ്‌ട്രേലിയക്ക് പുറമെ, ന്യൂസിലന്‍ഡ്, ദക്ഷിണ കൊറിയ എന്നിവടങ്ങളിലെ ക്ലബുകള്‍ക്കായി കളിച്ചിട്ടുണ്ട്.
നിലവില്‍ കഴിഞ്ഞ സീസണില്‍ കളിച്ച സ്പാനിഷ് താരം സെര്‍ജിയോ സിഡോചയെ ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തിയപ്പോള്‍ രണ്ട് വിദേശ താരങ്ങളെ പുതുതായി ടീം പ്രഖ്യാപിച്ചു കഴിഞ്ഞു. അര്‍ജന്റീനന്‍ മിഡ്ഫീല്‍ഡര്‍ ഫക്കുണ്ടോ പെരേരയും സ്പാനിഷ് താരം വിസെന്റെ ഗോമസിനേയുമാണ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഓസീസ് ലീഗില്‍ വെല്ലിംഗടണ്‍ ഫിനീക്സിനായി കളിക്കുന്ന ഗാരി കൂപ്പറും ചെക്ക് ടോപ് ഡിവിഷന്‍ ലീഗ്ില്‍ കളിക്കുന്ന കോസ്റ്റ നമോനിസുവും ഏതാണ്ട് ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ബാക്കിയുളള രണ്ട് ഒഴിവുകളിലേക്കാണ് ബ്ലാസ്റ്റേഴ്സ് ഇനി താരങ്ങളെ വേണ്ടത്.
ഓസീസ് ഡിഫന്ററെ കൂടാതെ മുന്‍ റയല്‍ പ്രതിരോധ താരങ്ങളായ ഡെറിക്ക് ഒസേഡ ഡേവിഡ് മാറ്റിയോസ് എന്നിവരുമായും ബ്ലാസ്റ്റേഴ്സിന്റെ ചര്‍ച്ച പുരോഗമിക്കുന്നുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പാണ്.