യുണൈറ്റഡിലേക്ക് പോയതിൽ വാൻ ഡി ബീക്ക് ദുഃഖിക്കും, ഡച്ച് ഇതിഹാസം വാൻ ബാസ്റ്റൻ പറയുന്നു.

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫറിലാണ് ഹോളണ്ട് വമ്പന്മാരായ അയാക്സിൽ നിന്നും ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഡോണി വാൻ ഡി ബീക് ചേക്കേറുന്നത്. 40മില്യൺ യൂറോക്കാണ് താരത്തെ യുണൈറ്റഡ് സ്വന്തമാക്കുന്നത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാമെന്ന വാൻ ഡി ബീക്കിന്റെ തീരുമാനത്തിൽ താരം ദുഃഖിക്കുമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോളണ്ട് ഇതിഹാസതാരം മാർക്കോ വാൻ ബാസ്റ്റൻ.

അടുത്തിടെ ചെൽസിയുമായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിലും താരത്തെ ബെഞ്ചിലിരുത്തിയത്തോടെയാണ് താരത്തിന്റെ യുണൈറ്റഡിലെ അവസ്ഥ കണ്ട് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഈ സീസണിൽ വെറും 61 മിനുറ്റ് മാത്രമാണ് യുണൈറ്റഡ് ജേഴ്സിയിൽ വാൻ ഡി ബീക്കിന് കളിക്കാനായത്. റയൽ മാഡ്രിഡ്‌ പോലുള്ള വമ്പൻ ക്ലബ്ബുകൾ താരത്തിൽ താത്പര്യം പ്രകടിച്ചിരുന്ന താരമാണ് യുണൈറ്റഡ് ബെഞ്ചിലിരിക്കുന്നത്.

ഡച്ച് ടെലിവിഷൻ ചാനലായ സിഗ്ഗോ സ്പോർട്സിന്റെ റോണ്ടോ എന്ന പ്രോഗ്രാമിലാണ് മാർകോ വാൻ ബാസ്റ്റൻ ഹോളണ്ട് പ്രതിഭയെക്കുറിച്ച് വാചാലനായത്. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എടുത്തു ചാടുന്നതിനു മുൻപ് മറ്റു ക്ലബ്ബുകളിൽ നിന്നുള്ള അവസരങ്ങളെക്കുറിച്ച് വിലയിരുത്താമായിരുന്നുവെന്നാണ് വാൻ ബാസ്റ്റൻ ചൂണ്ടിക്കാണിക്കുന്നത്.

“ഡോണി ഒരിക്കലും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോവരുതായിരുന്നു. നിങ്ങൾ ഒരു മികച്ച താരമായാൽ എല്ലാ ആഴ്ചയിലും തീർച്ചയായും കളിച്ചിരിക്കണം. ഡോണിയെപ്പോലുള്ള മികച്ചതാരം വർഷത്തിൽ ആറോ എഴോ മത്സരങ്ങളിൽ മാത്രം കളിക്കുന്നത് വളരെ മോശം കാര്യമാണ്. മത്സരങ്ങളിലെ നിന്റെ താളത്തെ അത് ബാധിക്കും. എനിക്കറിയാം നീ മുമ്പത്തേക്കാൾ ധാരാളം സമ്പാദിക്കുന്നുണ്ടെന്നു എനിക്കറിയാം. എന്നാൽ ഒരു പുതിയ ക്ലബ്ബിലേക്ക് പോവുമ്പോൾ അവസരങ്ങളെക്കുറിച്ച് കൂടി ചിന്തിക്കണം. ” വാൻ ബാസ്റ്റൻ വ്യക്തമാക്കി.

You Might Also Like