ബ്ലാസ്‌റ്റേഴ്‌സും ഗോകുലവും തമ്മില്‍ ഏറ്റുമുട്ടുന്നു, അതും ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ടൂര്‍ണമെന്റില്‍

ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്‍ഡ് കപ്പ് ഈ വര്‍ഷം നടക്കുമെന്ന് റിപ്പോര്‍, സെപ്തംബര്‍ അഞ്ചിന് ഡ്യൂറന്‍ഡ് കപ്പ് തുടങ്ങാനുളള തയ്യാറെടുപ്പാണ് സംഘാടകര്‍ നടത്തുന്നത്.

ഏറ്റവും അവസാനം ഡ്യൂറന്‍ഡ് കപ്പ് നടന്നത് 2019ല്‍ ആണ്. അന്ന് കേരള ക്ലബ് ഗോകുലം കേരളയാണ് ചാമ്പ്യന്മാരായത്. കൊവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ഡ്യൂറന്‍ഡ് കപ്പ് നടത്തിയിരുന്നില്ല.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഏതൊക്കെയാവും എന്നതിനെപ്പറ്റി വ്യക്തത ഉണ്ടായിട്ടില്ലെങ്കിലും കേരള ക്ലബുകളായ ഗോകുലം കേരളയും കേരള ബ്ലാസ്റ്റേഴ്‌സും പരസ്പരം ഏറ്റുമുട്ടിയേക്കുമെന്നും സൂചനകളും പുറത്ത് വരുന്നുണ്ട്. അങ്ങനെയെങ്കില്‍ മലയാളി ഫുടബോള്‍ പ്രേമികള്‍ക്ക് കാഴ്ച്ച വിരുന്നാകും ആ മത്സരം.

അതേസമയം, വരുന്ന സീസണിലും ഐഎസ്എല്‍ ഗോവയില്‍ തന്നെ നടന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് ഒരു സ്ഥലത്ത് തന്നെ ഇത്തവണയും ഐഎസ്എല്‍ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണ്‍ ഗോവയിലാണ് നടത്തിയത്. ലീഗ് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരങ്ങള്‍ ഗോവയില്‍ തന്നെ നടക്കുമെന്ന് സൂചനയുണ്ട്. ഗോവയ്‌ക്കൊപ്പം കൊല്‍ക്കത്തയും സംഘാടകര്‍ പരിഗണിക്കുന്നുണ്ട്.

ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് കഴിഞ്ഞ സീസണ്‍ ഐഎസ്എല്‍ നടത്തിയത്. സീസണില്‍ മുംബൈ സിറ്റി എഫ്‌സി സീസണ്‍ ഡബിള്‍ നേടിയിരുന്നു. ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തി ഐഎസ്എല്‍ ഷീല്‍ഡ് സ്ന്തമാക്കിയ ഐലാന്‍ഡേഴ്‌സ് ഫൈനലില്‍ വിജയിച്ച് ഐഎസ്എല്‍ കിരീടവും സ്വന്തമാക്കിയിരുന്നു.

You Might Also Like