ഡിആര്‍എസില്‍ എല്‍ബി ചെക്ക് ചെയ്യുമ്പോള്‍, ക്രിക്കറ്റ് പ്രേമികള്‍ അറിയേണ്ടത്

കെ നന്ദകുമാര്‍ പിള്ള

DRS ല്‍ LBW ചെക്ക് ചെയ്യുമ്പോള്‍ മൂന്നു കാര്യങ്ങളാണ് പരിഗണിക്കുക. പിച്ചിങ്ങ്, ഇമ്പാക്ട്, വിക്കറ്റ്‌സ്.

PITCHING : പന്ത് പിച്ച് ചെയ്യേണ്ടത് ലൈനിലോ ഓഫ് സൈഡിലോ ആയിരിക്കണം. ലെഗ് സൈഡിലാണ് പിച്ച് ചെയ്യുന്നതെങ്കില്‍ അത് നോട്ട് ഔട്ട് ആണ്.

IMPACT : പന്ത് ബാറ്റ്‌സ്മാന്റെ കാലില്‍ തട്ടുന്ന സമയത്തെ പൊസിഷന്‍. അത് ലൈനിന് പുറത്തെണെങ്കില്‍ ബാറ്റ്‌സ്മാന്‍ നോട്ട് ഔട്ട്.

WICKETS : ആദ്യത്തെ രണ്ടു കണ്ടിഷന്‍സും ശെരിയാണെങ്കില്‍ ( പന്ത് പിച്ച് ചെയ്തിരിക്കുന്നത് ലൈനിലോ / ഓഫ് സൈഡിലോ, കൂടാതെ ഇമ്പാക്ട് ലൈനിലും ആണെങ്കില്‍), അടുത്തത് നോക്കുക പന്ത് വിക്കറ്റില്‍ തട്ടുമോ എന്നാണ്. പന്ത് മുഴുവനായും സ്റ്റമ്പില്‍ തട്ടും എങ്കില്‍ ബാറ്റ്‌സ്മാന്‍ ഔട്ട് ആണ്. അമ്പയര്‍ നോട്ട് ഔട്ട് വിളിച്ചെങ്കിലും തീരുമാനം തിരുത്തേണ്ടി വരും. അമ്പയര്‍ ഔട്ട് ആണ് വിളിച്ചതെങ്കില്‍ ആ തീരുമാനം നിലനില്‍ക്കും.

UMPIRE’S CALL : പിച്ച് ചെയ്തതും കറക്റ്റ് ആണ്, ഇമ്പാക്റ്റും കറക്റ്റ് ആണ്, പക്ഷെ പന്തിന്റെ അമ്പത് ശതമാനമോ കുറച്ച് കൂടുതലോ മാത്രമേ സ്റ്റമ്പില്‍ തട്ടുന്നുള്ളു, പന്ത് സ്റ്റമ്പില്‍ മുഴുവനായി തട്ടുന്നില്ല. ഈ അവസരത്തിലാണ് UMPIRE’S CALL എന്ന തീരുമാനത്തിലേക്ക് പോകുക.

ഈ അവസരത്തില്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം എന്താണോ അത് നിലനില്‍ക്കും. അതായത്, അമ്പയര്‍ ഔട്ട് ആണ് വിളിച്ചതെങ്കില്‍ ബാറ്റ്‌സ്മാന്‍ ഔട്ട് ആകും. അതല്ല അമ്പയര്‍ നോട്ട് ഔട്ട് ആണ് വിളിച്ചതെങ്കില്‍ ബാറ്റ്‌സ്മാന്‍ നോട്ട് ഔട്ട് ആകും. ഇതാണ് UMPIRE’S CALL.
തീരുമാനം UMPIRE’S CALL ആണെങ്കില്‍ റിവ്യൂ ചെയ്ത ടീമിന് റിവ്യൂ അവസരം നഷ്ടമാകില്ല.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like