പന്തിനെ പുറത്താക്കണം, കരിയര്‍ എന്‍ഡ് ആവശ്യപ്പെട്ട് ഇന്ത്യന്‍ താരം

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് ഇന്ത്യന്‍ ടീമില്‍ തുടരാന്‍ അവകാശമില്ലെന്നും നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചെന്നും മുന്‍ ഇന്ത്യന്‍ താരവും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര. പന്ത് എക്‌സ് ഫാക്ടറാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെന്നും എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടായില്ലെന്നും ചോപ്ര തുറന്നടിച്ചു.

‘അദ്ദേഹം ഒരു പ്രത്യേക കളിക്കാരനാണെന്നും ടീമിന്റെ എക്സ്-ഫാക്ടര്‍ ആകുമെന്നും എല്ലാവരും വിശ്വസിച്ചു, പക്ഷേ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതില്‍ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു’ ചോപ്ര വിലയിരുത്തുന്നു.

‘ടെസ്റ്റില്‍ അദ്ദേഹം മികച്ച ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്. എന്നാല്‍ ഏകദിനത്തിലും ടി20യിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല. അവന്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണെങ്കില്‍ മറ്റാരേയെങ്കിലും നോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ലോകകപ്പിലും ഏഷ്യകപ്പിലും പരാജയപ്പെട്ട റിഷഭ് പന്ത് ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയിലും ഏകദിന മത്സരത്തിലുമെല്ലാം ദയനീയ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. അതെസമയം പന്ത് കാരണം മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുളളവര്‍ പുറത്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പന്തിനെ ടീമില്‍ നിന്നും പുറത്താക്കണമെന്ന മുറവിളി ഉയരുന്നത്.

 

You Might Also Like