രോ-രാ സഖ്യത്തെ ഇന്ത്യയുടെ ഏറ്റവും വെറുക്കപ്പെട്ട ക്യാപ്റ്റനും കോച്ചുമായി മാറ്റാന്‍ ശ്രമം
വിജയവഴികള്‍ ഓരോന്നും താണ്ടുമ്പോഴും നായകന്‍ രോഹിത് ശര്‍മ്മയേയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനേയും ഏറ്റവും വെറുക്കപ്പെട്ട ക്യാപ്റ്റനും കോച്ചുമായി അവതരിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങള്‍. ഇരുവരേയും ലക്ഷ്യമാക്കി വലിയ വിമര്‍ശനങ്ങളാണ് മുന്‍ താരങ്ങളില്‍ പലരും ഉയര്‍ത്തുന്നത്.
വിദേശ സാഹചര്യങ്ങളില്‍ ഇന്ത്യ അനായാസമായി ജയിക്കുമ്പോഴാണ് ഇരുവരേയും ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടക്കുന്നത്. ഇരുവരുടേയും ഒരോ നീക്കങ്ങള്‍ക്കും എതിരെ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ഇതിനോടകം രംഗത്ത് വന്ന് കഴിഞ്ഞു. ടീമിലെക്ക് താരങ്ങളെ തെരഞ്ഞെടുക്കുന്നത് മുതല്‍ ബാറ്റിംഗ് ഓര്‍ഡര്‍ വരെ വിമര്‍ശന വിധേയമാക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍ പോലും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്രയധികം ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നാണ് ദ്രാവിഡിനേയും രോഹിത്തിനേയും അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നത്.
വിന്‍ഡീസിനെതിര ആദ്യ ടിയില്‍ 68 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ടീം ഇന്ത്യ നേടിയത്. എന്നാലും മുന്‍ താരങ്ങള്‍ക്കടക്കം ഈ വിജയത്തില്‍ ഒട്ടും തൃപ്തി പോര.
മത്സരത്തില്‍ പുതിയ ബാറ്റിംഗ് ഓര്‍ഡറുമായാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിയതാണ് പലരേയും ആലോല്‍സരപ്പെടുത്തുന്നത്. മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം സൂര്യകുമാര്‍ യാദവാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഈ കലണ്ടര്‍ വര്‍ഷത്തിലെ ഇന്ത്യയുടെ ഏഴാമത്തെ ഓപ്പണിംഗ് ഓപ്ഷനായി ഇത് മാറുകയും ചെയ്തിരുന്നു.
ഇരുവരും ചേര്‍ന്ന് 44 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. നിരവധി ആരാധകര്‍ ഈ നീക്കത്തെ പ്രശംസിച്ചു, എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിന്റെ അഭിപ്രായം വ്യത്യസ്തമായിരുന്നു. പ്ലേയിംക് ഇലവനെ കണ്ടെത്താന്‍ ഇന്ത്യ വലിയ പരീക്ഷണം നടത്തുകയാണെന്നാണ് കൈഫിന്റെ ആരോപണം. ഓപ്പണിംഗ് സ്ലോട്ടില്‍ റിഷഭ് പന്തിനെ വിശ്വസിക്കാത്തതിന് രാഹുല്‍ ദ്രാവിഡിനെയും രോഹിത് ശര്‍മ്മയെയും കൈഫ് കണക്കറ്റ് വിമര്‍ശിച്ചു.
ഇംഗ്ലണ്ടിനെതിരെ പന്ത് രോഹിതിനൊപ്പം ഓപ്പണര്‍ ചെയ്തിരുന്നു. അതിനാല്‍ വെസ്റ്റിന്‍ഡീസ് പരമ്പരയിലും ആ പതിവ് തുടരണമായിരുന്നെന്ന് കൈഫ് പറയുന്നു. ഒടിടി പ്ലാറ്റ് ഫോമായ ഫാന്‍ കോഡിനോട് സംസാരിക്കുകയായിരുന്നു കൈഫ്.
‘അത് എന്തിനായിരുന്നെന്ന് എനിക്ക് മനസ്സിലായില്ല. നിങ്ങള്‍ 2-3 മത്സരങ്ങളില്‍ ഓപ്പണറായി റിഷഭ് പന്തിനെ പരീക്ഷിച്ചിരുന്നെങ്കില്‍ വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ അത് തുടരണമായിരുന്നു. കുറഞ്ഞത് അയാള്‍ക്ക് അഞ്ച് അവസരങ്ങളെങ്കിലും നല്‍കുക’ കൈഫ് പറഞ്ഞു,
ദ്രാവിഡും രോഹിത്ത് ശര്‍മ്മയെയും അവരുടെ തന്ത്രങ്ങളില്‍ ഉറച്ചുനില്‍ക്കാത്തതിനെ അദ്ദേഹം കൂടുതല്‍ ചോദ്യം ചെയ്തു.
‘രോഹിത് ശര്‍മ്മയും കോച്ച് രാഹുല്‍ ദ്രാവിഡും 5-6 മത്സരങ്ങളെങ്കിലും കളിക്കാരെ പിന്തുണയ്ക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പന്തിന്റെ കാര്യത്തില്‍ ഇതുണ്ടായില്ല. മധ്യഭാഗത്ത് ഇന്നിംഗ്സ് നിയന്ത്രിക്കുകയും ആ ഫിനിഷിംഗ് ടച്ചുകള്‍ ചേര്‍ക്കുകയും ചെയ്യുന്ന റോളാണ് സൂര്യകുമാറിനുള്ളത്. കോഹ്ലിയും രാഹുലും മടങ്ങിയെത്തുമ്പോള്‍ നാലാം നമ്പര്‍ ബാറ്ററായി അദ്ദേഹത്തിന്റെ റോള്‍ നിലനില്‍ക്കും. പക്ഷേ പന്തിനെ പരീക്ഷിക്കണമായിരുന്നു. ഇഷാന്‍ കിഷനും കാത്തിരിക്കുന്നു’ കെഫ് പറഞ്ഞു.
കൈഫിനെ കൂടാതെ പാര്‍ഥിവ് പട്ടേല്‍, വെങ്കിടേഷ് പ്രസാദ്, പ്രഗ്യാന്‍ ഓജ, കൃഷ്ണമാചാരി ശ്രീകാന്ത് തുടങ്ങി നിരവധി പേര്‍ ഇതിനോടകം തന്നെ ഇരുവരേയും തുറന്ന് വിമര്‍ശിച്ച് രംഗത്തെത്തി കഴിഞ്ഞു. ഇത് അസാദാരണ സംഭവമായിട്ടാണ് ക്രിക്കറ്റ് ലോകം കണക്കാക്കുന്നത്.