അന്നം തരുന്നവരെ കേള്‍ക്കാന്‍ സമയമില്ലേ, മോഡി സര്‍ക്കാരിനെതിരെ ഇന്ത്യന്‍ താരം

കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ നടത്തുന്ന ‘ഡല്‍ഹി ചലോ’ മാര്‍ച്ചിന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ട്വിറ്ററിലൂടെയാണ് ഹര്‍ഭജന്‍ സിംഗ് തന്റെ നിലപാട് വ്യക്തമാക്കിയത്.

‘കൃഷിക്കാരാണ് നമ്മുടെ ദാതാവ്. അന്നം തരുന്നവര്‍ക്ക് നമ്മള്‍ സമയം നല്‍കണം. അത് ന്യായമല്ലേ. പൊലീസ് നടപടികളില്ലാതെ അവരെ കേള്‍ക്കാനാകില്ലേ, കര്‍ഷകരെ ദയവായി കേള്‍ക്കൂ’ -ഹര്‍ഭജന്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു.

സമരത്തിനിടെ കര്‍ഷകര്‍ പൊലീസിന് കുടിവെള്ളം നല്‍കുന്ന ചിത്രവും ഹര്‍ഭജന്‍ ട്വിറ്ററില്‍ പങ്കുവെച്ചു. നേരത്തെയും കാര്‍ഷിക ബി?ല്ലിനെതിരെ പഞ്ചാബില്‍ പൊട്ടിപ്പുറപ്പെട്ട കര്‍ഷക സമരങ്ങള്‍ക്ക് ഹര്‍ഭജന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കോവിഡ് അവസാനിച്ചതിന് ശേഷം പഞ്ചാബില്‍ പോയി കൃഷിയില്‍ സജീവമാകുമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കിയിരുന്നു. കര്‍ഷകരുടെ വിഷമം തനിക്കറിയാമെന്നും സന്തോഷമുള്ള രാജ്യം വേണമെങ്കില്‍ സന്തോഷവാന്‍മാരായ കര്‍ഷകര്‍ വേണമെന്നും ഹര്‍ഭജന്‍ പറയുന്നു.

You Might Also Like