ക്രിക്കറ്റ് ആരാധകര്‍ക്ക് ലോട്ടറി, വമ്പന്‍ പ്രഖ്യാപനം

ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പും ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടവും ആരാധകര്‍ക്ക് സൗജന്യമായി കാണാന്‍ വഴിയൊരുങ്ങി. പ്രമുഖ ഒടിടി പ്ലാറ്റ് ഫോമും ഇരു ടൂര്‍ണമെന്റുകളുടെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിട്ടുളള ഹോട്ട്സ്റ്റാര്‍ ആണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ജിയോ സിനിമ ലോകകപ്പ് ഫുട്‌ബോളും പിന്നാലെ ഐപിഎല്ലും സൗജന്യമായി ആരാധകരില്‍ എത്തിച്ചിരുന്നു. സമാന നീക്കമാണ് ഹോട്സ്റ്റാറും ഇപ്പോള്‍ നടത്തുന്നത്. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഹോട്സ്റ്റാറിലൂടെ രണ്ട് പോരാട്ടങ്ങളും സൗജന്യമായി കാണാം.

എല്ലാവര്‍ക്കും തല്യത ലഭിക്കണമെന്നും ക്രിക്കറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് ലൈവ് സ്ട്രീമിങ് സൗജന്യമാക്കുന്നതെന്ന് ഹോട്സ്റ്റാര്‍ വ്യക്തമാക്കി. കൂടുതല്‍ പേരിലേക്ക് തങ്ങളുടെ മൊബൈല്‍ ആപ്പ് എത്തിക്കാനുള്ള നീക്കവും കമ്പനി ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു.

ഇന്ത്യയാണ് ലോകകപ്പിന്റെ ആതിഥേയര്‍. ഏഷ്യാ കപ്പ് പാകിസ്ഥാനിലുമാണ് നടക്കേണ്ടത്. എന്നാല്‍ ഇന്ത്യ പാക് മണ്ണില്‍ കളിക്കാന്‍ വരില്ലെന്ന് വ്യക്തമാക്കിയതോടെ അവരുടെ ആതിഥേയത്വം സംശയത്തില്‍ നില്‍ക്കുകയാണ്. സെപ്റ്റംബറിലാണ് ഏഷ്യാ കപ്പ്. ഓക്ടോബര്‍- നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് അരങ്ങേറുന്നത്.

You Might Also Like