കാര്‍ത്തിക് ഇന്ത്യയ്ക്കാരനായത് അയാളുടെ ഭാഗ്യം, പാകിസ്ഥാനിലായിരുന്നെങ്കില്‍ ദുരന്തമായേനെ, തുറന്ന് പറഞ്ഞ് പാക് താരം
ഇന്ത്യന്‍ വെറ്ററല്‍ താരം ദിനേഷ് കാര്‍ത്തികിനെ പ്രശംസ കൊണ്ട് മൂടി മുന്‍ പാകിസ്ഥാന്‍ നായകന്‍ സുല്‍മാന്‍ ബട്ട്. കാര്‍ത്തിക് പാകിസ്ഥാന്‍ കളിക്കാരന്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അഭ്യന്തര ക്രിക്കറ്റില്‍ പോലും കാണാന്‍ സാധിക്കുമായിരുന്നില്ല എന്നും സല്‍മാന്‍ ബട്ട് തുറന്ന് പറഞ്ഞു.
‘ഭാഗ്യവശാല്‍, ദിനേഷ് കാര്‍ത്തിക് ജനിച്ചത് ഇന്ത്യയിലാണ്. അയാള്‍ ഒരു പാകിസഥാന്‍ താരമായിരുന്നുവെങ്കില്‍ ഈ പ്രായത്തില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ പോലും കഴിയില്ല’ ബട്ട് പറഞ്ഞു.
ഇന്ത്യന്‍ യുവതാരങ്ങളെ പുകഴ്ത്താനും സല്‍മാന്‍ ബട്ട് മറന്നില്ല. ഇന്ത്യക്ക് ശക്തമായ ബെഞ്ച് സ്ട്രെങ്ത്തുണ്ടെന്നും യുവതാരങ്ങളെല്ലാം ഓരോ പരമ്പര കഴിയുന്തോറും മെച്ചപ്പെടുകയാണെന്നും ബട്ട് പറഞ്ഞു.
യുവതാരങ്ങള്‍ ഇന്ത്യക്കായി നന്നായി കളിക്കുന്നുണ്ട്. അവര്‍ക്ക് മികച്ച ബെഞ്ച് ശക്തിയുണ്ട്. ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ് തുടങ്ങിയവരും പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങളാണ്. സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും ഓരോ പരമ്പരയിലും മെച്ചപ്പെടുന്നു,’ ബട്ട് വിലയിരുത്തുന്നു.
നിലവില്‍ ഇന്ത്യന്‍ ടീം വെസറ്റിന്‍ഡീസില്‍ ടി20 പരമ്പര കളിയ്ക്കുകയാണ്. ആദ്യ ടി20 മത്സരം ഇന്ത്യ 68 റണ്‍സിന് ജയിച്ചിരുന്നു. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുളളത്.