സെവാഗും രോഹിത്തും ഓപ്പണര്‍മാര്‍, സച്ചിനും കോഹ്ലിയും യുവിയും ടീമില്‍, അമ്പരപ്പിക്കുന്ന ടീം പ്രഖ്യാപനം
മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുത്തു. ഈ സ്വപ്ന ടീമില്‍ അഞ്ച് ബാറ്റര്‍മാരും രണ്ട് ഓള്‍ റൗണ്ടര്‍മാരും രണ്ട് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരും ഉള്‍പ്പെടുന്നു.
ഓപ്പണിംഗ് കൂട്ടുകെട്ട്: സെവാഗ് – രോഹിത്
വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗും നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമാണ് ഈ സ്വപ്ന ടീമിന്റെ ഓപ്പണര്‍മാര്‍. ഏകദിനത്തില്‍ 100-ലധികം സ്ട്രൈക്ക് റേറ്റും ടെസ്റ്റില്‍ 82.23 സ്ട്രൈക്ക് റേറ്റും ഉള്ള സെവാഗ് എതിര്‍ ടീമിന്റെ ബൗളര്‍മാര്‍ക്ക് എന്നും പേടി സ്വപ്നമായിരുന്നു. രോഹിത് ശര്‍മ്മയും തന്റെ മികച്ച ഫോമിലൂടെ യുവതാരങ്ങളെപ്പോലും അസൂയപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുന്നു.
മധ്യനിര: ദ്രാവിഡ് – സച്ചിന്‍ – കോഹ്ലി
മൂന്നാം നമ്പറില്‍, കാര്‍ത്തിക് അപ്രതീക്ഷിതമായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയാണ് തിരഞ്ഞെടുത്തത്. നാലാം നമ്പറില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും അഞ്ചാം നമ്പറില്‍ സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാട് കോഹ്ലിയും ഈ സ്വപ്ന ടീമിന്റെ ഭാഗമാണ്.
ഓള്‍ റൗണ്ടര്‍മാര്‍: യുവരാജ് – ജഡേജ
യുവരാജ് സിംഗും രവീന്ദ്ര ജഡേജയുമാണ് കാര്‍ത്തിക്കിന്റെ ടീമിലെ ഓള്‍ റൗണ്ടര്‍മാര്‍. ഇരുവരും ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ളവരാണ്.
പേസ് ആക്രമണം: ബുംറ – സഹീര്‍
ഇന്ത്യയുടെ ഇപ്പോഴത്തെ മുന്‍നിര പേസര്‍ ജസ്പ്രീത് ബുംറയാണ് ഈ സ്വപ്ന ടീമിന്റെ പേസ് ആക്രമണത്തിന്റെ നെടുംതൂണ്. ബുംറയ്ക്കൊപ്പം പന്തെറിയാനെത്തുന്നത് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനാണ്.
സ്പിന്‍ കൂട്ടുകെട്ട്: അശ്വിന്‍ – കുംബ്ലെ
സ്പിന്‍ വിഭാഗത്തില്‍ ആര്‍ അശ്വിനും ഇതിഹാസ താരം അനില്‍ കുംബ്ലെയുമാണ് ടീമില്‍ ഇടം നേടിയത്. ഓഫ് സ്പിന്നറായ അശ്വിനും ലെഗ് സ്പിന്നറായ കുംബ്ലെയും ചേരുന്നത് ഏത് ബാറ്റിംഗ് നിരയ്ക്കും വെല്ലുവിളിയാകും.
പന്ത്രണ്ടാമന്‍: ഹര്‍ഭജന്‍ സിംഗ്
പന്ത്രണ്ടാമനായി ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെയും കാര്‍ത്തിക് തിരഞ്ഞെടുത്തു.
ദിനേശ് കാര്‍ത്തിക് തിരഞ്ഞെടുത്ത ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ടീം:
വീരേന്ദര്‍ സെവാഗ്
രോഹിത് ശര്‍മ്മ
രാഹുല്‍ ദ്രാവിഡ്
സച്ചിന്‍ ടെണ്ടുല്‍ക്കര്‍
വിരാട് കോഹ്ലി
യുവരാജ് സിംഗ്
രവീന്ദ്ര ജഡേജ
ആര്‍ അശ്വിന്‍
അനില്‍ കുംബ്ലെ
ജസ്പ്രീത് ബുംറ
സഹീര്‍ ഖാന്‍
12ാമന്‍: ഹര്‍ഭജന്‍ സിംഗ്