മറഡോണ കണ്ണൂരില്‍ കാലുകുത്തിയപ്പോള്‍ സംഭവിച്ചത് മറക്കാനാകുമോ?…

ഷഹീന്‍ സുബൈദ

ഒരു ഇതിഹാസ താരം കണ്ണൂരില്‍ വരുന്നു എന്നറിഞ്ഞ് അതിരാവിലെ തന്നെ ജവഹര്‍ സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ സൂചി കുത്താന്‍ ഇടമില്ലാത്ത അവസ്ഥ തിക്കിത്തിരക്കി അവസാനം സ്റ്റേഡിയത്തിന് അകത്ത് കയറിപ്പറ്റി. സ്റ്റേഡിയത്തില്‍ അപ്പോഴും ഉന്തും തള്ളും തുടരുന്നുണ്ടായിരുന്നു മാറഡോണ യെ ഒരു നോക്ക് കാണാന്‍ 6 മുതല്‍ 60 വയസ്സ് വരെ ഉള്ള ആളുകള്‍ അക്ഷമരായി നില്‍ക്കുന്നു.

കുറച്ച് നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത് ഉള്ള പോലീസ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ വന്നിറങ്ങുന്ന ശബ്ദം കേട്ട് ജനങ്ങള്‍ അങ്ങോട്ടേക്ക് ചിതറിയോടി. മതിലിനു മുകളില്‍ ഒരു വിധം അള്ളി പ്പിടിച്ച് കയറി ചിലര്‍ മറഡോണ യെ ആദ്യമായി കണ്ടു. നിമിഷങ്ങള്‍ കൊണ്ട് മറഡോണ കാറില്‍ കയറി സ്റ്റേഡിയത്തിലേക്ക് തിരിച്ചു.

ജനങ്ങള്‍ അതേ വേഗത്തില്‍ വീണ്ടും സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറി. ആകാംക്ഷ യുടെ നിമിഷങ്ങള്‍ക്ക് ശേഷം announcement വന്നു. മാറഡോണ സ്റ്റേജിലേക്ക് കടന്നു വരുന്നു ജനങ്ങള്‍ ആര്‍ത്തിരമ്പി. കുറച്ച് നേരം I M വിജയന്റെ കൂടെ പന്ത് തട്ടി കളിച്ചതിന് ശേഷം birthday cake മുറിച്ചു. പിന്നീട് Besame Mucho എന്ന തന്റെ favourite ഗാനം കൂടി മാറഡോണ ആലപിച്ചു.

അന്ന് സ്റ്റേഡിയത്തില്‍ കണ്ടവര്‍ മറഡോണയുടെ കാലത്തെ ഫുട്‌ബോള്‍ ആരാധകര് ആയിരിക്കാം. അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ ചരിത്രം വായിച്ചറിഞ്ഞവരും ഉണ്ടാകാം. ഫുട്‌ബോള്‍ ആരാധകര് അല്ലാത്തവരും ഉണ്ടായിരിക്കാം. അന്ന് കണ്ണൂരില്‍ കേരളത്തിന്റെ എല്ലാ ഭാഗത്ത് നിന്ന് വന്നവരും ഉണ്ടായിരുന്നു. അത് മലയാളിക്ക് മറക്കാന്‍ ആകാത്ത ഒരു അനുഭവമായിരുന്നു. ഒരു ലോകോത്തര സ്‌പോര്‍ട്‌സ് ഇതിഹാസം മലയാള മണ്ണില്‍ കാലു വെച്ച അവിസ്മരണീയ നിമിഷം! വളരെ അകലെ നിന്നാണെങ്കിലും നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിഞ്ഞ അസുലഭ നിമിഷങ്ങള്‍

ആദരാഞ്ജലികള്‍

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like