മറഡോണ അന്തരിച്ചു, നടുങ്ങി ലോകം

Image 3
FootballFootball News

ലോകത്തെ ഒരോ ഫുട്‌ബോള്‍ പ്രേമിയേയും ഞെട്ടിക്കുന്ന വാര്‍ത്തയാണ് അര്‍ജന്റീനയില്‍ നിന്ന് വരുന്നത്. അര്‍ജന്റീന ലോകത്തിന് സമ്മാനിച്ച ഇതിഹാസം താരം ഡിഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മറഡോണ മരണപ്പെട്ടത്.

വിദേശ മാധ്യമങ്ങളും മറഡോണയുമായി അടുത്ത വൃത്തങ്ങളും ഈ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. കുറച്ച് ദിവസം മുമ്പ് മാത്രമായിരുന്നു മറഡോണ ആശുപത്രി വിട്ടത്.

ഹൃദയാഘാതം ആണ് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. 60കാാനായിരുന്ന മറഡോണയെ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഈ കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അര്‍ജന്റീനന്‍ തലസ്ഥാനമായ ബുനോസൈരിസിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് പൂര്‍ണ്ണ ആരോഗ്യവാനായി മറഡോണ മടങ്ങിയ വാര്‍ത്ത കേട്ട് ലോകം ആശ്വസിച്ച് ദിവസങ്ങള്‍ക്കകം ആണ് ഇങ്ങനെ ഒരു ഞെട്ടിക്കുന്ന വാര്‍ത്ത വരുന്നത്.

അര്‍ജന്റീനന്‍ ക്ലബായ ജിമ്‌നാസിയയുടെ പരിശീലകന്‍ ആയി പ്രവര്‍ത്തിക്കുക ആയിരുന്നു. മുമ്പും പല തവണ ആശുപത്രി വാസം നേരിടേണ്ടി വന്ന വ്യക്തിയാണ് മറഡോണ. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു.

1986ല്‍ അര്‍ജന്റീനയെ ലോകചാമ്പ്യന്മാരാക്കി ഇതിഹാസം രചിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ മറഡോണയുടെ മരണ വാര്‍ത്ത ഫുട്‌ബോള്‍ ലോകത്തെ മുഴുവന്‍ വിങ്ങലിലാക്കിയിരിക്കുകയാണ്.