അമ്പരപ്പിക്കുന്ന പ്രകടനവുമായി ധോണി, ഇതാ പഴയ ക്യാപ്റ്റന്‍ കൂള്‍

ഐപിഎല്‍ 14ാം സീസണില്‍ എല്ലാവരാലും എഴുതിതള്ളപ്പെട്ടിട്ടും അതൊന്നും ബാധിക്കാത്ത വിധം വലിയ മുന്നൊരുക്കമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നടത്തുന്നത്. ദീര്‍ഘനാളത്തെ ഇടവേളയ്ക്കുശേഷം കളത്തിലേക്ക് തിരിച്ചുവരുന്ന മഹേന്ദ്രസിങ് ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ചേതേശ്വര്‍ പൂജാര തുടങ്ങിയ താരങ്ങളും സാം കറന്‍, മോയിന്‍ അലി, ദീപക് ചാഹര്‍, ഷാര്‍ദുല്‍ കാക്കൂര്‍ തുടങ്ങിയ യുവതാരങ്ങളും ചേര്‍ന്നിട്ടിളള ചെന്നൈ കളത്തില്‍ അത്ഭുതം കാട്ടുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ഇതിനിടെ ചെന്നൈ താരങ്ങള്‍ രണ്ട് ടീമായി കളിക്കുന്ന പരിശീലന മത്സരത്തിന്റ ഒരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഇതില്‍ തകര്‍പ്പന്‍ സ്‌ക്വയര്‍ കട്ട് കളിച്ചും പിന്നീട് വിക്കറ്റിനു പിന്നില്‍ സ്വതസിദ്ധമായ മിടുക്കോടെ ബാറ്റ്‌സ്മാനെ സ്റ്റംപ് ചെയ്യുന്ന ആ പഴയ വിക്കറ്റ് കീപ്പറായും മിന്നിത്തിളങ്ങുന്ന മഹേന്ദ്രസിങ് ധോണിയാണ് ഹൈലൈറ്റ്.

താരങ്ങളെ രണ്ടു ടീമുകളാക്കി തിരിച്ചു നടത്തിയ മത്സരത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി 148 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് ചെന്നൈ പോസ്റ്റ് ചെയ്തത്.

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എതിരാളികള്‍ കരുതിയിരുന്നേ മതിയാകൂ എന്ന് ഓര്‍മപ്പെടുത്തുന്നതാണ് വിഡിയോയിലെ ദൃശ്യങ്ങള്‍. ധോണിറെയ്‌ന കൂട്ടുകെട്ട് കളത്തില്‍ സിക്‌സര്‍ മഴ പെയ്യിക്കുന്ന ആരാധകരെ രോമാഞ്ചം കൊള്ളിക്കുന്ന കാഴ്ചയും വിഡിയോയിലുണ്ട്. ദീപക് ചാഹര്‍ അവസാന ഓവറില്‍ റോബിന്‍ ഉത്തപ്പ, രവീന്ദ്ര ജഡേജ എന്നിവരെ പുറത്താക്കുന്ന ദൃശ്യത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്. വിഡിയോ കാണാം:

You Might Also Like