വേദനയോടെ പറയട്ടെ കോഹ്ലി ഈ കാര്യത്തില്‍ വളരെ പിന്നിലാണ്, രോഹിത്തിനോ രഹാനയ്‌ക്കോ സ്ഥാനമൊഴിഞ്ഞ് കൊടുക്കുന്നതാണ് നല്ലത്

അര്‍ജുന്‍ പ്രകാശ്

2014 ടി-20 വോള്‍ഡ് കപ്പ് വരെ ധോണിയുടെ ടീം ലീഗ് സ്റ്റേജ് കടന്നാല്‍ കപ്പടിക്കുന്ന അവസ്ഥ ആയിരുന്നു. അതില്‍ 3 എണ്ണം അടിച്ചു (ഇന്ത്യയുടെ ചരിത്രത്തില്‍ ആകെ മൊത്തം 5 ICC ട്രോഫി ജയിച്ചിട്ടുള്ളൂ, അതില്‍ 1 shared. അതില്‍ 3 ഉം ധോണിയുടെ ക്യാപ്റ്റന്‍സിയില്‍). ലീഗ് സ്റ്റേജ് കടക്കാന്‍ ആയിരുന്നു ധോണിയുടെ ടീമിന് കൂടുതല്‍ പ്രയാസം.

എന്നാല്‍ കോഹ്ലിയുടെ ടീമിന് നേരെ തിരിച്ചാണ്. ലീഗ് സ്റ്റേജ് ഒക്കെ പുല്ലാണ്. അത് കഴിഞ്ഞാല്‍ ഗുധാ ഹവാ..

കോഹ്ലിയുടെ ICC knockouts-ലെ ബാറ്റിംഗ് പ്രകടനങ്ങളും ക്യാപ്റ്റന്‍ ആയതോടെ വളരെ മോശമായി. ക്യാപ്റ്റന്‍ ആകുന്നതിനു മുമ്പ് ഉള്ള 10 ICC knockout മത്സരങ്ങളില്‍ കോഹ്ലി ആകെ contribute ചെയ്യാത്തത് 3 ഇന്നിംഗ്‌സുകളില്‍ മാത്രമായിരുന്നു. ബാക്കി 7 ഇന്നിംഗ്സില്‍ 4 എണ്ണത്തിലും കോഹ്ലി ആയിരുന്നു ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍ (ഒരെണ്ണത്തില്‍ 2nd highest സ്‌കോറര്‍, നോട് ഔട്ട് ആയി കളി ജയിപ്പിച്ചു തന്നു). 2013 CT സെമിയും ഫൈനലും, 2014 ടി20 സെമിയും ഫൈനലും, 2016 ടി20 സെമിയും എല്ലാം കോഹ്ലി അതിഗംഭീരമായ പ്രകടനം കാഴ്ച വെച്ചു. 2011 WC ഫൈനലിലെ ആ 30 റണ്ണും വളരെ പ്രാധാന്യമാറിയത് ആയിരുന്നു.

എന്നാല്‍ ക്യാപ്റ്റന്‍ ആയ ശേഷം ICC knockouts-ല്‍ കളിച്ച 5 ഇന്നിംഗ്സില്‍ 3 എണ്ണത്തില്‍ 15 run കടന്നിട്ടില്ല (അതില്‍ 2 ഇന്നിംഗ്‌സുല്‍ 10 ബാള്‍ പോലും കളിച്ചില്ല). ബാക്കി 2 എണ്ണത്തില്‍ ഒന്ന് ബംഗ്ലാദേശിന് എതിരെ ഒരു മികച്ച ഇന്നിംഗ്സും (ക്യാപ്റ്റന്‍ ആയി കളിച്ച ആദ്യത്തെ knockout മത്സരം. അത് ആണ് നമ്മള്‍ അവസാനം വിജയിച്ച knockout. 2014 ടി20 സെമിയില്‍ സൗത്ത് ആഫ്രിക്കയെ പൊട്ടിച്ച ശേഷം നമ്മള്‍ ആകെ ജയിച്ചത് 2 knockout മാത്രമാണ്, അത് രണ്ടും ബംഗ്ലാദേശിന് എതിരെ), ഈ ഫൈനലിലെ ആദ്യത്തെ ഇന്നിംഗ്സിലെ 44 ഉം ആണ്. അപ്പോള്‍ നമ്മുക്ക് ഉറപ്പിച്ചു പറയാം ക്യാപ്റ്റന്‍ ആയ ശേഷം കോഹ്ലിയുടെ knockout ബാറ്റിങ് വളരെയേറെ മോശമായിരിക്കുന്നു.

knockouts ജയിക്കുന്നത് ഒരു കഴിവ് ആണ്. ധോണിയുടെ പ്രത്യേകത അതായിരുന്നു. രണ്ട് young ടീമിനെ കൊണ്ട് ഒരു T20 കപ്പും CT ഉം ജയിച്ചു, ഒരു experienced ടീമിനെ കൊണ്ട് WC ഉം അദ്ദേഹം ജയിച്ചു (ആദ്യത്തെ 7 ടൂര്‍ണമെന്റില്‍ 3 കപ്പ്). വേദനയോടെ പറയട്ടെ കോഹ്ലി ഈ കാര്യത്തില്‍ വളരെ പിന്നിലാണ്. ക്യാപ്റ്റന്‍ എന്ന രീതിയിലും ക്യാപ്റ്റന്‍ ആയ ശേഷം സ്വന്തം പ്രകടനത്തിലും.
ഇനി എന്നാണാവോ ഒരു കപ്പ്…

കടപ്പാട: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like