ധോണിയുമായി ഉടക്കിയോ? റെയ്‌ന നല്‍കുന്ന സൂചനകള്‍

Image 3
CricketIPL

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗസിന്റെ തുടക്കം ആരാധകരെ നിരാശപ്പെടുത്തികൊണ്ടായിരുന്നു. അവരുടെ ടീമിന്റെ എല്ലാമെല്ലായിരുന്ന സുരേഷ് റെയ്‌ന പിണങ്ങി തിരിച്ച് പോയതാണ് ചെന്നൈ ആരാധകരെ ഞെട്ടിച്ചത്. മൂന്നാം നമ്പറില്‍ സിഎസ്‌കെയുടെ എക്കാലത്തെയും വിശ്വസ്തനായ റെയ്ന ഇത്തവണ ടീമിനൊപ്പം യുഎഇയില്‍ എത്തിയിരുന്നെങ്കിലും പിന്നീട് ടീമുമായി പിണങ്ങി നാട്ടിലേക്ക് പോവുകയായിരുന്നു.

സിഎസ്‌കെയുമായുള്ള റെയ്നയുടെ പിണക്കത്തിന് പിന്നാലെ ആരാധകര്‍ ഏറ്റവും കൂടുതല്‍ അന്വേഷിച്ചത് ധോണിയും റെയ്നയും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നായിരുന്നു.

ധോണിയുടെ വലിയ ആരാധകനും സുഹൃത്തുമായ റെയ്ന ധോണിയുമായി ഉടക്കിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് റെയ്ന തന്നെ ഇക്കാര്യത്തിന്റെ സത്യാവസ്ഥ തുറന്ന് കാട്ടിയിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ പേജില്‍ ധോണിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എല്ലാവരോടും ശുഭദിനം നേര്‍ന്നിരിക്കുകയാണ് റെയ്ന. ഇതോടെ ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഒരുകോട്ടവും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയില്‍ ധോണിക്കൊപ്പം റെയ്നയുണ്ട്. ധോണി സിഎസ്‌കെയില്‍ തലയാണെങ്കില്‍ ചിന്നതലയാണ് സുരേഷ് റെയ്ന. ഇന്ത്യന്‍ ടീമിലേക്ക് റെയ്നയെ എത്തിക്കുന്നതിലും ധോണി നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. സിഎസ്‌കെയുമായി റെയ്ന ഉടക്കിലാണെങ്കിലും നായകനുമായി യാതൊരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കുന്നതിനായിരുന്നു റെയ്നയുടെ പോസ്റ്റ്.

ക്യാപ്റ്റനും പരിശീലകനും നല്‍കുന്ന അതേ സൗകര്യങ്ങളോടെയുള്ള റൂം നല്‍കാത്തതില്‍ ടീം മാനേജ്മെന്റുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്നാണ് റെയ്ന ടീം വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. ഇത് ശരിവെക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് പിന്നീട് നടന്നത്. റെയ്ന ട്വിറ്ററില്‍ സിഎസ്‌കെയെ കഴിഞ്ഞ ദിവസം അണ്‍ഫോളോ ചെയ്തിരുന്നു. ഇതിന് രണ്ട് ദിവസം ശേഷം റെയ്നയെ സിഎസ്‌കെ തങ്ങളുടെ ഔദ്യോഗിക പേജില്‍ നിന്നും നീക്കം ചെയ്തിരുന്നു.

ഈ സീസണില്‍ സിഎസ്‌കെ മോശം പ്രകടനം തുടര്‍ന്നതോടെ പല ആരാധകരും റെയ്നയുടെ തിരിച്ചുവരവിനായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവിശ്യം ഉന്നയിച്ചിരുന്നെങ്കിലും റെയ്ന മടങ്ങി വരില്ലെന്ന നിലപാടാണ് സിഎസ്‌കെ സിഇഒ അറിയിച്ചത്. ഇത് ടീമുമായുള്ള റെയ്നയുടെ ഉടക്ക് ശരിയാണെന്ന് തെളിയിക്കുന്നതാണ്. അടുത്ത സീസണില്‍ റെയ്നയെ ചിലപ്പോള്‍ പുതിയ ജഴ്സിയില്‍ കാണാന്‍ സാധിച്ചേക്കും. റെയ്നയുടെ അഭാവം സിഎസ്‌കെ നിരയില്‍ നന്നായി പ്രതിഫലിക്കുന്നുണ്ട