വിചിത്രരൂപത്തില്‍ ധോണി, ഞെട്ടി ക്രിക്കറ്റ് ലോകം

Image 3
CricketTeam India

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ സ്വന്തം ഉള്‍വലിഞ്ഞ് തന്റെ ലോകത്ത് സമയം ചിലവഴിക്കുകയാണ് എംഎസ് ധോണി. ഐപിഎല്‍ 14ാം സീസണ് തുടക്കമാകുന്നതിന്റെ ഭാഗമായി നിലവില്‍ ചെന്നൈയില്‍ തന്റെ ടീമായ സൂപ്പര്‍ കിംഗ്‌സിനൊപ്പമാണ് ധോണിയിപ്പോള്‍.

അതിനിടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വിചിത്ര രൂപവുമായി രംഗത്തെത്തിയിരിക്കുകാണ് ധോണിയിപ്പോള്‍. യാഗിയുടെ വേഷത്തിലാണ് ധോണി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തല മൊട്ടയടിച്ച് യോഗിയുടെ രൂപത്തില്‍ ഇരിക്കുന്ന ധോനിയുടെ ചിത്രമാണ് സ്റ്റാര്‍ സ്പോര്‍ട്സ് പങ്കുവെച്ചത്. എന്താണ് ഈ പുതിയ രൂപത്തിന്റെ പിന്നിലെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

ഐപിഎല്‍ പരസ്യത്തിന്റെ ഭാഗമാണ് പുതിയ ലുക്ക് എന്നാണ് സൂചന. യോഗിയുടെ വേഷത്തില്‍ ശാന്തനായിരിക്കുന്ന ധോണി ആരാധകരെ കയ്യിലെടുത്ത് കഴിഞ്ഞു.

കളിയിലേക്ക് വരുമ്പോള്‍ ഏപ്രില്‍ 9നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തില്‍ നിന്ന് ഇത്തവണ ധോണിക്ക് ചെന്നൈ സൂപ്പര്‍ കിങ്സിനെ ഉയര്‍ത്തി കൊണ്ടുവരേണ്ടതുണ്ട്.

https://twitter.com/TherealSmriti/status/1370766692142387202?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1370766692142387202%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fkaayikam-sports%2F2021%2Fmar%2F14%2Fdhoni-in-the-role-of-yogi-viral-photo-115613.html