ഭുംറ, ധവാന്‍, രാഹുല്‍.. നിര്‍ണ്ണായക നീക്കവുമായി ബിസിസിഐ

Image 3
CricketIPL

ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ ശിഖര്‍ ധവാന്‍, ജസ്പ്രീത് ഭുംറ, കെഎല്‍ രാഹുല്‍ എന്നിവരെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റിന് മൂവരും നല്‍കിയ സംഭാവന പരിഗണിച്ചാണ് ബിസിസിഐ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശചെയ്തിരിക്കുന്നത്.

ശിഖര്‍ ധവാന്‍ നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിനെ ശ്രീലങ്കയില്‍ നയിക്കുമ്പോള്‍ ജസ്പ്രീത് ബുംറയും കെഎല്‍ രാഹുലും ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലാണ്.

ഇന്ത്യയ്ക്കായി 34 ടെസ്റ്റും 142 ഏകദിനവും 65 ടി20യും കളിച്ചിട്ടുളള താരമാണ് ശിഖര്‍ ധവാന്‍. ടെസ്റ്റില്‍ 2315ഉം ഏകദിനത്തില്‍ 5977ഉം ടി20യില്‍ 1673 റണ്‍സും ധവാന്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഭാവിയില്‍ ഇന്ത്യയുടെ നായകനാകുമെന്ന് വിലയിരുത്തുന്ന താരമാണ് കെഎല്‍ രാഹുല്‍. ഇതിനോടകം 36 ടെസ്റ്റും 38 ഏകദിനവും 48 ടി20യും അദ്ദേഹം കളിച്ചിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റിലും ആയിരത്തിലധികം റണ്‍സ് നേടിയിട്ടുളള താരമാണ്.

ഭുംറയാകട്ടെ ഇന്ത്യുയുടെ ഏറ്റവും മികച്ച ബൗളറായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും ഇതിനോടകം ഭുംറ കഴിവ് തെളിയിച്ച് കഴിഞ്ഞു.