ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കോണ്‍വെ, ഈ ക്യാച്ചിന് സമാനതകളില്ല

Image 3
CricketWorldcup

ടി20 ലോകകപ്പില്‍ പാകിസ്ഥാനോട് തോറ്റെങ്കിലും മത്സരത്തില്‍ തങ്ങളൊരു ചാമ്പ്യന്‍ ടീം തന്നെയാണെന്ന് തെളിയ്ക്കുന്നതായിരുന്നു ന്യൂസിലന്‍ഡിന്റെ പ്രകടനം. എതിരാളികളില്‍ അസൂയ ജനിപ്പിക്കും വിധം തകര്‍പ്പന്‍ ഫീല്‍ഡിംഗ് പ്രകടനമാണ് കിവീസ് താരങ്ങള്‍ കളത്തില്‍ പുറത്തെടുത്തത്.

മത്സരത്തില്‍ അതിവേഗം റണ്‍സ് അടിച്ച് കൂട്ടിയ പാക്കിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസിനെ പുറത്താക്കാന്‍ ന്യൂസിലന്‍ഡ് താരം കോണ്‍വെ എടുത്ത ക്യാച്ച് ക്രിക്കറ്റ് ലോകം വിസ്മയത്തോടെയാണ് ഇപ്പോള്‍ നോക്കി കാണുന്നത്. 11ാം ഓവറിലെ മിച്ചല്‍ സാന്റനറിനെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ച ഹഫീസിന് കോണ്‍വെയുടെ ലോകോത്തര ഫീല്‍ഡിംഗിന് മുന്നില്‍ തലകുനിയ്‌ക്കേണ്ടി വരുകയായിരുന്നു.

മൈതാനത്ത് ലോങ്ങ് ഓഫില്‍ നിന്ന കോണ്‍വേ വളരെ അധികം ഓടി വായുവില്‍ ഡൈവ് ചെയ്താണ് ഈ ക്യാച്ച് അതിമ നോഹരമായി കൈപിടിയില്‍ ഒതുക്കിയത്. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നായിരുന്നു ഇത്. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഈ പന്ത് ബൗളറി കടന്നേനെയെന്ന് ഉറപ്പിച്ച കമന്റേറ്ററുടെ വാക്കുകള്‍ മാത്രം മതി ഈ ക്യാച്ചിന്റെ നിലവാരം ബോധ്യപ്പെടാന്‍.

മത്സരത്തില്‍ ആറ് പന്തില്‍ ഒരു സിക്‌സ് അടക്കം 11 റണ്‍സാണ് ഹഫീസ് നേടിയത്. നേരത്തെ ബാറ്റിംഗിലും തരക്കേടില്ലാത്ത പ്രകടനമാണ് കോണ്‍വെ പുറത്തെടുത്തത്. ഷാര്‍ജയിലെ സ്ലോ പിച്ചില്‍ 24 പന്തില്‍ മൂന്ന് ബൗണ്ടറി സഹിതം 27 റണ്‍സാണ് ന്യൂസിലന്‍ഡ് താരം സ്വന്തമാക്കിയത്. എന്നാല്‍ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് പാകിസ്ഥാനോട് തോല്‍ക്കാനായിരുന്നു കിവീസിന്റെ വിധി.