ദേവ്ദത്തിനെ ടെസ്റ്റില്‍ ടീം ഇന്ത്യയുടെ ഓപ്പണറാക്കി കൂടേ, ഗില്ലിനും പൃത്ഥിയ്ക്കും ലഭിച്ച അവസരം അവനും അര്‍ഹിക്കുന്നില്ലേ?

Image 3
CricketTeam India

അന്‍സില്‍ ടികെ

ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍ ലോട്ട് ദേവ്ദത്തിനെ പരിഗണിച്ചുക്കൂടെ !
ഇപ്പോള്‍ തന്നെ പടിക്കല്‍ അതിന് യോഗ്യന്‍ അല്ലേ !

പടിക്കല്‍ ഒരിക്കലും പൂര്‍ണതയില്‍ എത്തി അല്ലെങ്കില്‍ ടെക്‌നിക്കലി വെല്‍ സൗണ്‍ണ്ടഡ് ആണെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും തന്റെ ശക്തിയില്‍ ഊന്നി ദൗര്‍ബല്യം എക്‌സ്‌പോസ് ചെയ്യാതെ കളിക്കാന്‍ സാധിക്കുന്ന ഒരു കളിക്കാരന്‍ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഒരുപക്ഷെ, നമ്മള്‍ ഭാവി ഓപ്പണര്‍ എന്ന് ലേബല്‍ ചെയ്ത് വെച്ചിരിക്കുന്ന ഇദ്ദേഹം ഇപ്പോഴേ ആ സ്ഥാനത്തിന് അര്‍ഹന്‍ അല്ലേ ??

ടി20 ഫോര്‍മാറ്റ് പടിക്കലിന്റെ കളിശൈലിക്ക് ചേര്‍ന്നതല്ല എന്നാണ് നമ്മള്‍ കരുതിയിരുന്നത് ! എന്നാല്‍ ഈ ഐപിഎല്ലിലൂടെ ആവശ്യമെങ്കില്‍ അറ്റാക്കിംഗും തനിക്ക് പറ്റുമെന്ന് ഏറെക്കുറെ പടിക്കല്‍ പ്ലൂവ് ചെയ്തിട്ടുണ്ട്. ഇനി ഐപിഎല്ലില്‍ പടിക്കലിന്റെ വിക്കറ്റ് നഷ്ടമാവുന്ന രീതി ശ്രദ്ധിച്ചാല്‍ മനസിലാവും അത് ബൗളറിന്റെ ബ്രില്ലന്‍സ് കൊണ്ടല്ല മറിച്ച് അയാള്‍ ചാന്‍സ് എടുത്തത് കൊണ്ട് തന്നെയാണെന്ന് ??

ബാക്കി രണ്ട് ഫോര്‍മാറ്റുകള്‍ക്കും അയാളുടെ കളി ശൈലി വളരെ അനുയോജ്യമാണ് എന്ന കാര്യത്തില്‍ തര്‍ക്കം ഉണ്ടാവില്ല എന്ന് കരുതുന്നു??

പിന്നെ പടിക്കല്‍ ഓപ്പണിംഗില്‍ വരുമ്പോള്‍ലെഫ്റ്റ് ഹാന്‍ഡ് റൈറ്റ് ഹാന്‍ഡ് കോമ്പിനേഷനും യോജിച്ച് ആയി കൊണ്ട് പോവാം ??
ഇനിയും എന്തിനാണ് വൈകിപ്പിക്കുന്നത് ??

ശുഭ്മാന്‍ ഗില്ലും പൃത്ഥി ഷായക്കും ചെറിയ പ്രായത്തില്‍ അവസരം കൊടുക്കാമെങ്കില്‍ ഈ മറുനാടന്‍ മലയാളിക്കും കൊടുത്തൂടെ ??
സെവാഗിനെ ഒഴിവാക്കിയ പോലെ ധവാനേയും ഒഴിവാക്കിക്കൂടെ ??

ഒരു അവസരം കൊടുത്തുകഴിഞ്ഞാല്‍ ഇയാള്‍ ആ സ്ഥാനം അരക്കിട്ടുറപ്പിക്കും എന്നുറപ്പാണ് ??
എന്തായാലും ശ്രീലങ്കന്‍ സീരിസില്‍ ഒരു മാച്ചില്‍ എങ്കിലും അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കാം !

(NB : ദേവ്ദത്ത് പടിക്കല്‍ അഭ്യന്തര ലോംഗ് ഫോര്‍മാറ്റില്‍ മധ്യനിരയില്‍ ആണ് ബാറ്റ് ചെയ്യുന്നത്, BUT HE IS A POTENTIAL TOP ORDER PLAYER ! SO ROHIT നെ OPENING ലേക്ക് കൊണ്ട് വന്നപോലെ LONG FORMATS ലും ടോപ് ഓര്‍ഡറില്‍ കളിപ്പിക്കാം)

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍