കളിക്കളത്തിൽ ഡെൻമാർക്ക്‌ താരം എറിക്സൺ കുഴഞ്ഞുവീണു, ഫിൻലാൻഡ്-ഡെൻമാർക്ക്‌ മത്സരം നിർത്തിവെച്ചു

യൂറോ കപ്പിലെ ഫിൻലാൻഡ്- ഡെൻമാർക്ക്‌ മത്സരം നിർത്തിവെച്ചതായി യുവേഫ അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡെൻമാർക്ക്‌ സൂപ്പർതാരം ക്രിസ്ത്യൻ എറിക്സൻ കളിക്കളത്തിൽ കുഴഞ്ഞു വീണതാണ് സംഭവത്തിനധാരം.

മത്സരത്തിനിടെ ത്രോ ബോൾ സ്വീകരിക്കുന്നതിനിടെ താരം കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കൽ സംഘം താരത്തിനു സിപിആർ നൽകുന്ന വികാരനിർഭരമായ കാഴ്ചയാണ് പിന്നീട് മൈതാനത്തു കാണാൻ സാധിച്ചത്. സിപിആർ ചെയ്യുന്ന ദൃശ്യം കാണികളിൽ നിന്നും മറക്കാൻ താരങ്ങൾ മെഡിക്കൽ സംഘത്തിനു ചുറ്റും നിന്നു.

താരത്തിനെന്തു സംഭവിച്ചുവെന്നറിയാതെ വികാരനിർഭരരായി കണ്ണുനീരണിഞ്ഞു നിൽക്കുന്ന കാണികളെയാണ് കാണാൻ സാധിച്ചത്. സഹതാരങ്ങളും ഫിൻലാൻഡ് താരങ്ങളും മാനസികമായി ആകെ തകർന്ന അവസ്ഥയിലാണ് കളിക്കളത്തിൽ കാണപ്പെട്ടത്.

ഏതാനും മിനിറ്റുകൾക്ക് ശേഷം താരത്തെ കൂടുതൽ അടിയന്തിര ചികിത്സകൾക്കായി താരത്തെ മൈതാനത്തു നിന്നും മറ്റുകയാണുണ്ടായി. ഒപ്പം മത്സരം നിർത്തിവെച്ചതായി യുവേഫ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഫുട്ബോൾ ലോകം മുഴുവനും താരത്തിന്റെ ശുഭസൂചകമായ തിരിച്ചുവരവിനുള്ള പ്രാർത്ഥനയിലാണ്.

You Might Also Like