മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കല്ല, സ്വപ്നക്ലബ്ബിലേക്ക് ചേക്കേറാൻ ശ്രമമരംഭിച്ച് ഡെമ്പെലെ

സാഞ്ചോ ദൗത്യം വിഫലമായതോടെ ട്രാൻസ്ഫർ ജാലകം അടക്കും മുൻപ് യുണൈറ്റഡ് സ്വന്തമാക്കാൻ ലക്ഷ്യമിട്ട താരമായിരുന്നു ബാഴ്സ സൂപ്പർതാരം ഊസ്മാൻ ഡെമ്പെലെ. ലോണിലാണ് താരത്തെ യുണൈറ്റഡ് താരത്തെ തട്ടകത്തിലെത്തിക്കാൻ ശ്രമിച്ചതെന്നതിനാൽ ട്രാൻസ്ഫർ നടക്കാതെ പോവുകയായിരുന്നു.

എന്നാലിപ്പോൾ യുണൈറ്റഡിനു പകരം മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ചർച്ചകൾക്കാണ് ഡെമ്പെലെ തുടക്കം കുറിച്ചിരിക്കുന്നത്. തന്റെ സ്വപ്നക്ലബ്ബായ ജുവന്റസിലേക്കാണ് ഡെമ്പെലെ കൂടുമാറാനൊരുങ്ങുന്നത്. അടുത്ത സമ്മറിൽ യുവന്റസിലേക്ക് ചേക്കേറാനാണ് താരത്തിന്റെ നീക്കം.

https://twitter.com/MirrorFootball/status/1313810018412777472?s=19

കൂമാനു കീഴിൽ ഡെമ്പെലേക്ക് അവസരങ്ങൾ കുറഞ്ഞതാണ് ക്ലബ്ബ് വിടാൻ ഡെമ്പെലെ ശ്രമമരംഭിച്ചത്. ഡെമ്പെലേക്കു മുകളിൽ ട്രിന്കാവോയെയും പെഡ്രിയെയും ഇറക്കുന്നത് അവർ കൂടുതലും പ്രതിരോധത്തെ സഹായിക്കുന്നത് കൊണ്ടാണെന്നു കൂമൻ വ്യക്തമാക്കിയിരുന്നു. ഇക്കാരണങ്ങലാൽ വരുന്ന ജനുവരിയിലോ അല്ലെങ്കിൽ സമ്മർ ട്രാൻസ്ഫറിലോ താരം ബാഴ്സ വിട്ടേക്കും.

2022 വരെയാണ് ഡെമ്പെലേക്ക് ബാഴ്സയുമായി കരാറുള്ളത്. 2017ൽ ബാഴ്സയിലെത്തിയ താരത്തിനു പരിക്കുമൂലം സിംഹഭാഗം മത്സരങ്ങളും നഷ്ടമായിരുന്നു. ഇതുകൊണ്ടുതന്നെ ബാഴ്സയ്ക്കും താരത്തിലുള്ള വിശ്വാസം കുറഞ്ഞു വരികയായിരുന്നു. അതുകൊണ്ടു തന്നെ ഡെമ്പെലെയുടെ സ്വപ്നക്ലബ്ബിലേക്കും തന്നെ ഡൂഗ്ലാസ് കോസ്‌റ്റയെ വെച്ചു സ്വാപ്പ് ഡീലിനും ബാഴ്‌സ ശ്രമിച്ചിരുന്നു. എന്നാൽ അത് നടക്കാതെ വരികയായിരുന്നു. കോസ്റ്റ ബയേണിലേക്ക് ചേക്കേറുകയും ചെയ്തു.

You Might Also Like