‘ഏഷ്യക്കാർ വൃത്തികെട്ടവർ’ എന്ന് ഡെംബലെ; കേട്ട് രസിച്ച് ഗ്രീസ്മാൻ- വിവാദം പുകയുന്നു.

വംശീയതക്കെതിരായ പോരാട്ടത്തിന്റെ വലിയ ചരിത്രമുണ്ട് ഫ്രഞ്ച് ഫുട്ബോൾ ടീമിന്. അതിന്റെ മുഴുവൻ യശസ്സും കെടുത്തുന്ന ഒരു സംഭവമാണ് എന്നാൽ ഇപ്പോൾ ഫ്രഞ്ച് ക്യാംപിൽ നിന്നും ചോർന്നിരിക്കുന്നത്. ഫ്രഞ്ച് സൂപ്പർ താരങ്ങളായ ഒസ്മാനെ ഡെംപാലെയും, അന്റോണിയോ ഗ്രീസ്‌മാനും ചേർന്ന് ഏഷ്യൻ വംശജനായ റൂം ബോയിയെ വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ ട്വിറ്ററിൽ കത്തിപടരുകയാണ്.


ഇരുവരും താമസിക്കുന്ന ഹോട്ടൽ മുറിയിൽ വീഡിയോ ഗെയിം ഇൻസ്റ്റാൾ ചെയ്യാനെത്തിയ ടെക്‌നീഷ്യനെയാണ് ഡെംബാലെ വംശീയാധിക്ഷേപം നടത്തി അപമാനിക്കുന്നത്. ഇത് കേട്ട് രസിച്ചു ഗ്രീസ്മാൻ അരികത്തിരുന്നു പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിൽ കാണാം.

ഇവരുടെ മുഖം എന്താ ഇങ്ങനെ വികൃതമായി ഇരിക്കുന്നത്? ഇവർ എവിടുന്നു വരുന്നു? സാങ്കേതികതയൊക്കെ ഇവരുടെ നാട്ടിലും എത്തിയോ? ഇങ്ങനെ പോകുന്നു ഡെംബലെയുടെ അധിക്ഷേപം. ഇത് കേട്ട് രസിച്ചിരിക്കുകയാണ് വിഡിയോയിൽ ഗ്രീസ്മാൻ. ഫ്രാന്സിന്റെയും ബാഴ്സിലോണയുടെയുടെയും സൂപ്പർതാരങ്ങളുടേത് ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത നടപടിയാണ് എന്നാണ് ആരാധകരുടെ പ്രതികരണം.


ഏതാനും വർഷങ്ങൾ പഴക്കമുള്ള വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് എന്നാണ് താരങ്ങളുടെ അനൗദ്യോഗിക പ്രതികരണം. എന്നാൽ അതുകൊണ്ടെന്താണ്, തെറ്റ് എപ്പോൾ ചെയ്താലും തെറ്റ് തന്നെയല്ലേ? എന്നാണ് നെറ്റിസൺസിന്റെ മറുചോദ്യം.

You Might Also Like