ഈ ജയം ഡല്‍ഹിയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല, ഐപിഎല്‍ കിരീടത്തോളം കരുത്തുണ്ട്

Image 3
CricketIPL

ബാസില്‍ ജെയിംസ്

മറ്റൊരു ലോ സ്‌കോറിങ് ത്രില്ലറില്‍, ലോ സ്‌കോര്‍ ഡിഫെന്‍ഡ് ചെയ്യുന്നതില്‍ ദി ബെസ്റ്റ് എന്ന് വിശേഷണം ‘അര്‍ഹിക്കുന്ന’ മുംബൈയെ പരാജയപ്പെടുത്താന്‍ ആയത് ഡല്‍ഹിക്ക് മുന്നോട്ടുള്ള കുതിപ്പില്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

സ്‌കോറിങ് സ്വതവേ ദുഷ്‌കരമായ ചെപ്പോക്ക് ട്രാക്കില്‍ സ്മിത്തും ധവാനും നേടിയ 53 റണ്‍സ് പാര്‍ട്ണര്‍ഷിപ് നിര്‍ണായകമായി. ഒരു ഘട്ടത്തില്‍ കളി കയ്യില്‍ നിന്ന് വഴുതുകയാണോ എന്ന തോന്നലുയര്‍ത്തിയ സന്ദര്ഭത്തില്‍ ധവാന്‍ ചഹാറിനെതിരെ നേടിയ സിക്‌സും ഫോറും ആണ് ഡല്‍ഹിയെ അല്‍പ്പം സേഫ് സോണില്‍ പിടിച്ചു നിര്‍ത്തിയത്.

ഡെത്ത് ഓവര്‍ മാസ്റ്റര്‍ ബുമ്രയെ സ്‌ക്വീസ് ചെയ്ത് റണ്‍സ് നേടുന്ന അപ്പ്രോച്ച് തന്നെയാണ് ഈ ട്രാക്കിന് അനുയോജ്യം എന്നിരിക്കെ തന്നെ ബുമ്ര ഉയര്‍ത്തിയ വെല്ലുവിളി തീര്‍ത്തും ദുഷ്‌കരമായിരുന്നു.

ഒടുവില്‍ 19 ഓവറില്‍ എറിഞ്ഞ രണ്ട് നോ ബോളുകള്‍ കളിയുടെ വിധി തീരുമാനിച്ചിരുന്നു. Good Game For Delhi

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്