; )
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലില്‍. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചാണ് കൊല്‍ക്കത്ത നൈറ്റേഴ്‌സ് ഐപിഎല്‍ ഫൈനലിലേക്കുളള യോഗ്യത സ്വന്തമാക്കിയത്. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആണ് കൊല്‍ക്കത്തയുടെ എതിരാളി.
ഡല്‍ഹി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. അവസാന രണ്ട് പന്തില്‍ ആര് റണ്‍സായിരുന്നു ഡല്‍ഹിയ്ക്ക് വേണ്ടിയിരുന്നത്. ആ സമയത്ത് അശ്വിനെ സിക്‌സ് പറത്തിയാണ് ത്രിപാതി കൈവിട്ട് പോയ മത്സരം തിരിച്ചു പിടിച്ചത്.
ഓപ്പണര്‍ വെങ്കിടേഷ് അയ്യര്‍ സ്വന്തമാക്കിയ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് കൊല്‍ക്കത്തയുടെ ജയത്തിന് അടിത്തറയിട്ടത്. 41 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സ് സഹിതം അയ്യര്‍ 55 റണ്‍സാണ് സ്വന്തമാക്കിയത്. മറ്റൊരു കൊല്‍ക്കത്തന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 46 പന്തില്‍ ഒരു ഫോറും ഒരു സിക്‌സ് സഹിതം 46 റണ്‍സും സ്വന്തമാക്കി. നിതീഷ് റാണ 13 റണ്‍സുമെടുത്തു.
പിന്നീടാണ് കൊല്‍ക്കത്ത നാടകീയമായി തകര്‍ന്നത്. ദിനേഷ് കാര്‍ത്തികും ഇയാന്‍ മോര്‍ഗനും ഷാക്കിബ് അല്‍ ഹസും സുനില്‍നരെയെനും റണ്‍സൊന്നും എടുക്കാതെ പുറത്തായി. എന്നാല്‍ 11 പന്തില്‍ 12 റണ്‍സെടുത്ത ത്രിപാതി കൊല്‍ക്കത്തയെ തോല്‍വിയില്‍ നിന്നും രക്ഷിക്കുകയായിരുന്നു.
ഡല്‍ഹിയ്ക്കായി കഗിസോ റബാഡ രണ്ടും ആവേശ് ഖാനും ആന്റിച്ച് നോര്‍ജെ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഷാര്‍ജ സ്റ്റേഡിയത്തില്‍ റണ്‍സെടുനുളള കാഴ്ച്ചയാണ് കണ്ടത്. 39 പന്തില്‍ 36 റണ്‍സ് എടുത്ത ശിഖര്‍ ധവാനാണ് ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ പുറത്താകാതെ 30 റണ്‍സ് എടുത്തു.
കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ലോകിസ് ഫെര്‍ഗൂസനും ശിവം മാവിയും ഓരോ വിക്കറ്റ് വീഴ്ത്തി.