ഡിആര്‍എസ് ആവശ്യം നിരസിച്ചു, പന്തിനോട് പരസ്യമായി പിണങ്ങി അശ്വിന്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ ചില നാടകീയ സംഭവങ്ങള്‍ അരങ്ങേറി. രോഹിത്ത് ശര്‍മ്മയുടെ കാലില്‍ കൊണ്ട പന്തില്‍ ഡി ആര്‍ എസ് വിളിക്കാന്‍ മുതിര്‍ന്ന താരം അശ്വിന്‍ ആവശ്യപ്പെടുകയും പന്ത് അത് നിരസിക്കുകയും ചെയ്തതാണ് നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കിയത്.

മത്സരത്തില്‍ അശ്വിനെറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. അശ്വിന്റെ മികച്ചൊരു പന്ത് സ്വീപ് ഷോട്ടിന് ശ്രമിച്ച രോഹിത്തിന് പിഴക്കുകയായിരുന്നു. പന്ത് നേരെ കൊണ്ടത് രോഹിത്തിന്റെ പാഡില്‍. ഇതോടെ ഡല്‍ഹി ടീം ഒന്നടങ്കം വിക്കറ്റിനായി അപ്പീല്‍ ചെയ്തു.

എന്നാല്‍ വിക്കറ്റ് അനുവദിക്കാന്‍ അമ്പയര്‍ തയ്യാറായില്ല. ഇതോടെയാണ് ഡിആര്‍എസിന് ചലഞ്ച് ചെയ്യാന്‍ അശ്വിന്‍ നായകന്‍ പന്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ പന്ത് ആ അവശ്യം നിരസിക്കുകയായിരുന്നു. പന്തിന്റെ തീരുമാനം ഒട്ടും ഉള്‍കൊള്ളാനാകാതെ അതൃപ്തി പരസ്യമാക്കിയാണ് രോഹിത്ത് അടുത്ത പന്തെറിയാന്‍ പോകുന്നത്.

എന്നാല്‍ റിപ്ലേയില്‍ പന്തിന്റെ തീരുമാനമായിരുന്നു ശരിയെന്ന് തെളിച്ചു. പന്ത് ലെഗ് സൈഡിന് മുകളിലൂടെയാണ് പോകുന്നത്. ഇതോടെ ഡല്‍ഹിയ്ക്ക് നഷ്ടപ്പെടുമായിരുന്ന ഒരു ഡിആര്‍എസ് അവസരമാണ് പന്ത് കൃത്യമായ തീരുമാനത്തിലൂടെ സംരക്ഷിച്ചത്. ആ കാഴ്ച്ചകളും അതിനോള്ള ആരധകരുടെ പ്രതികരണവും കാണാം.

 

You Might Also Like