ദീപ്തി ശര്‍മ്മ പേടി, ക്രീസിനപ്പുറം ഇറങ്ങി നിന്ന് ലങ്കന്‍ താരം

ഇംഗ്ലണ്ട് താരം ഷാര്‍ലറ്റ് ഡീനിനെ ഇന്ത്യന്‍ താരം ദീപ്തി ശര്‍മ മങ്കാദിംഗ് ചെയ്തതിന്റെ അലയൊലികള്‍ ഇനിയും ക്രിക്കറ്റ് ലോകത്ത് നിന്നും അവസാനിച്ചിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ ഏഷ്യാ കപ്പിനായി ബംഗ്ലാദേശിലെത്തിയ ഇന്ത്യന്‍ ടീം അവിടെയും മങ്കാദിംഗിന്റെ പേരില്‍ വാര്‍ത്ത ശ്രദ്ധ നേടുകയാണ്.

ഏഷ്യ കപ്പിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്െതിരെ ദീപ്തി ശര്‍മ പന്തെറിയുമ്പോള്‍ ഒരു രസകരമായ സംഭവം നടന്നു. ദീപ്തി ശര്‍മ്മയെ പേടിച്ച് ലങ്കന്‍ താരം സ്വീകരിച്ച മുന്‍കരുതലാണ് ശ്രദ്ധേയമായത്. ക്രീസിനുള്ളിലേക്ക് കയറിയാണ് ഇന്ത്യന്‍ സ്പിന്നര്‍ ദീപ്തി ശര്‍മ പന്തെറിയുമ്പോള്‍ ലങ്കന്‍ താരം നില്‍ക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

മങ്കാദിംഗ് റണ്‍ഔട്ട് ആയി കണക്കാക്കാം എന്ന നിയമം നിലനില്‍ക്കെയും ഇംഗ്ലണ്ട് കളിക്കാരുള്‍പ്പെടെ ദീപ്തിക്കെതിരെ തിരിഞ്ഞിരുന്നു. ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു.

ഏഷ്യാ കപ്പില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയപ്പോള്‍ ശ്രീലങ്കയുടെ രണ്ട് വിക്കറ്റാണ് ദീപ്തി ശര്‍മ വീഴ്ത്തിയത്. ജെമിമയുടെ അര്‍ധ ശതകത്തിന്റെ ബലത്തില്‍ ഇന്ത്യ മുന്‍പില്‍ വെച്ച 151 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 18.2 ഓവറില്‍ ഓള്‍ഔട്ടായി.

You Might Also Like