ദീപക് ചഹറിനെ രണ്ടാം ഏകദിനത്തില്‍ കളിപ്പിക്കാതിരുന്നത് ഇക്കാരണത്താല്‍

ഏറെ നാളുകള്‍ക്ക് ശേഷം സിംബാബ്വെക്കെതിരായ ആദ്യ ഏകദിനം കളിച്ചാണ് ഇന്ത്യന്‍ താരം ദീപക് ചഹര്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്. ഇടവേളയ്ക്ക് ശേഷമുളള ആദ്യ മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദ് മാച്ചായി മാറാനും ചഹറിനായി. എന്നാല്‍ രണ്ടാം മത്സരത്തില്‍ ചഹറിനെ കളിപ്പിക്കാന്‍ ഇന്ത്യന്‍ ടീം തയ്യാറായില്ല.

ഇതോടെ ചഹര്‍ വീണ്ടും പരിക്കിന്റെ പിടിയിലായോ എന്ന അഭ്യൂഹം പരന്നു. ഒടുവില്‍ ഇക്കാര്യത്തില്‍ ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചഹര്‍ മൂന്നാം ഏകദിനത്തില്‍ കളിയ്ക്കുമെന്നും മുന്‍ കരുതലിന്റെ ഭാഗമായണത്രെ ചഹറിനെ രണ്ടാം ഏകദിനത്തില്‍ കളിപ്പിക്കാതിരുന്നത്.

‘ദീപക് ചാഹറിന്റെ ആരോഗ്യത്തിന് പ്രശ്നമൊന്നുമില്ല. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് സിംബാബ്വെയിലെ രണ്ടാം ഏകദിനത്തില്‍ കളിപ്പിക്കാതിരുന്നത്. ദൈര്‍ഘ്യമേറിയ പരിക്കിന് ശേഷം തിടുക്കംപിടിച്ച് മത്സരങ്ങള്‍ കളിപ്പിക്കേണ്ടതില്ല എന്ന് ടീം മാനേജ്മെന്റും സെലക്ടര്‍മാരും തീരുമാനിക്കുകയായിരുന്നു. മൂന്നാം ഏകദിനം കളിക്കാന്‍ താരം തയ്യാറാണ്’ ബിസിസിഐ ഒഫീഷ്യലെ ഉദ്ദരിച്ച് ഇന്‍സൈഡ് സ്പോര്‍ടിനോട് പറഞ്ഞു.

‘ഇന്ത്യയുടെ ഭാവി വൈറ്റ്-ബോള്‍ പരമ്പരകളില്‍ നിര്‍ണായക താരമായിരിക്കും ദീപക് ചാഹര്‍. അതിനാല്‍ താരത്തിന്റെ ജോലിഭാരം ക്രമീകരിക്കേണ്ടതുണ്ട്. ആദ്യ ഏകദിനത്തിലെ ഗംഭീര സ്പെല്ലിന് ശേഷം അതുകൊണ്ട് മാത്രമാണ് താരത്തിന് വിശ്രമം നല്‍കിയത്. വരാനിരിക്കുന്ന പരമ്പരകളില്‍ ദീപക്കിന്റെ മികച്ച പ്രകടനം മാനേജ്മെന്റിന് ഉറപ്പിക്കേണ്ടതുണ്ട്’ എന്നും ബിസിസിഐ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

പരിക്കിനെ തുടര്‍ന്ന് ആറ് മാസക്കാല ഇടവേളയ്ക്ക് ശേഷമാണ് സിംബാബ്വെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുകയായിരുന്നു ദീപക് ചാഹര്‍. ആദ്യ ഏകദിനത്തില്‍ ഏഴ് ഓവര്‍ എറിഞ്ഞ് 27 റണ്‍സിന് മൂന്ന് വിക്കറ്റാണ് ചഹര്‍ സ്വന്തമാക്കിയത്.

 

You Might Also Like