ഡേവിഡ് ഡി ഗെയക്ക് ഭീഷണിയായി ഹെൻഡേഴ്സന്റെ ഇഎഫ്എൽ കപ്പിലെ പ്രകടനം, ഒന്നാം നമ്പർ ഗോൾകീപ്പർ പദവി നഷ്ടപ്പെടുമോ?

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായി തുടരുന്ന ഡേവിഡ് ഡി ഗെയയാക്ക് ഭീഷണിയായി ഈ സീസണിൽ സീനിയർ ടീമിലെത്തിയ യുവതാരം ഡീൻ ഹെൻഡേഴ്സന്റെ മികച്ച പ്രകടനം തുടരുകയാണ്. ഇഎഫ്എൽ കപ്പിൽ ബ്രൈറ്റണെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനത്തോടെ വിജയത്തിനു വലിയ പങ്കുവഹിച്ച താരത്തെ പ്രശംസിച്ച് മുൻ യുണൈറ്റഡ് ഇതിഹാസങ്ങളടക്കം രംഗത്തെത്തിയിരിക്കുകയാണ്.

യുണൈറ്റഡിന്റെ ഇതിഹാസതാരങ്ങളായ ആൻഡി കോൾ, ഡാരൻ ഫ്ളെച്ചർ എന്നിവരാണ് ഡീൻ ഹെൻഡേഴ്സന്റെ പ്രകടനത്തിന് കയ്യടികളുമായി രംഗത്തെത്തിയത്. മത്സരത്തിൽ ഹെൻഡേഴ്സൻ മികച്ച പ്രകടനമാണ് നടത്തിയതെന്നും എതിരാളികൾക്ക് പഴുതുകളില്ലാതെ വലകാത്തുവെന്നും ആൻഡി കോൾ അഭിപ്രായപ്പെട്ടു. എന്നാൽ ഡാരൻ ഫ്ലച്ചർ ബ്രൈറ്റൺ താരം ട്രൊസാർഡിന്റെ ഷോട്ടിനെതിരെ ഹെൻഡേഴ്സൺ നടത്തിയ സേവിനെയാണ് പുകഴ്ത്തിയത്.

യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന ഡീൻ ഹെൻഡേഴ്സൺ ലുട്ടണെതിരായ കറബാവോ കപ്പ് മത്സരത്തിലാണ് യുണൈറ്റഡിനായി അരങ്ങേറുന്നത്. കരബാവോ-ഈഎഫ്എൽ മത്സരങ്ങളിലുമായി രണ്ടു ക്ലീൻ ഷീറ്റുകൾ നേടിയ ഹെൻഡേഴ്സൺ ഡി ഗിയക്ക് വലിയൊരു വെല്ലുവിളിയായിത്തന്നെ തുടരുകയാണ്.

യൂണിറ്റെഡിലെതിയതിനു ശേഷം തനിക്കു ഒന്നാം നമ്പർ ഗോൾകീപ്പർ പദവി തരണമെന്നും ഡി ഗെയയെക്കാൾ താനാണ് അതിനർഹനെന്നും അഭിപ്രായപ്പെട്ടിരുന്നു. അതിനായി പോരാടുമെന്നും ഹെൻഡേഴ്സൺ പറഞ്ഞിരുന്നു. എന്നാൽ അത് തെളിയിക്കുന്ന പ്രകടനങ്ങൾ ഹെൻഡേഴ്സന്റെ ഭാഗത്തു നിന്നും ഉണ്ടായതോടെ ഡി ഗെയയുടെ സ്ഥാനത്തിന് വലിയ ഭീഷണിയായിത്തന്നെ ഇംഗ്ലീഷ് താരം തുടരുകയാണ്.

You Might Also Like