മെസി ആവശ്യപ്പെട്ടാൽ യുദ്ധത്തിനു വരെ തയ്യാർ, പ്രിയനായകനെക്കുറിച്ച് മനം തുറന്ന് ഡി പോൾ

അർജന്റീന സൂപ്പർതാരം ലയണൽ മെസി ആവശ്യപ്പെടുകയാണെങ്കിൽ ഒരു യുദ്ധത്തിനു വരെ തയ്യാറാണന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് അർജന്റൈൻ മധ്യനിര താരം റോഡ്രിഗോ ഡി പോൾ. തന്റെ പ്രിയപ്പെട്ട അര്ജന്റീന ക്യാപ്റ്റന്റെ കീഴിൽ കളിക്കുന്നതിന്റെ സന്തോഷം ഗോൾ ഡോട്ട് കോമിനോട് പങ്കുവെക്കുകയായിരുന്നു ഡി പോൾ.

“മെസിയോടു ഇടപഴകുമ്പോഴും കാര്യങ്ങൾ പങ്കു വെക്കുമ്പോഴും അദ്ദേഹം വളരെ സുതാര്യമായാണ് പെരുമാറുന്നത്. ആ സമയത്ത് മെസിയെ കുറിച്ച് നമ്മൾ എന്തു വിചാരിക്കുന്നു എന്നദ്ദേഹം ചിന്തിക്കാറില്ല പക്ഷെ അദ്ദേഹം അദ്ദേഹത്തിന്റെ മക്കളെക്കുറിച്ചും അല്ലെങ്കിൽ ഏതെങ്കിലും മത്സരത്തിൽ കാഴ്ച വെച്ച പ്രകടനത്തെ കുറിച്ചുമൊക്കെയായിരിക്കും സംസാരിക്കാറുള്ളത്.”

“എന്നാൽ മെസി നായകനാകുമ്പോൾ അദ്ദേഹം ആവശ്യപ്പെടുകയാണെങ്കിൽ യുദ്ധം ചെയ്യാൻ വരെ ഞാൻ തയ്യാറാണ്. എല്ലാവരും അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നതെന്താണെന്ന് നന്നായി അറിയാം. ആരും പത്രവാർത്തകളിൽ ഇടംനേടാനല്ല കളിക്കുന്നത്. എന്നിരുന്നാലും മെസിയെ ആർക്കും തൊടാനാകില്ല. മറ്റുള്ളവർ അതിൽ പങ്കുചേരുക മാത്രമാണു ചെയ്യുന്നത്.” ഡി പോൾ പറഞ്ഞു.

യുവതാരങ്ങളുമായി മികച്ച ഫലങ്ങളുണ്ടാക്കുന്ന സ്കെലോനിയുടെ വിശ്വസ്ത താരമാണ് ഡി പോൾ. പരിശീലകനായ സ്കലോനി ടീം തിരഞ്ഞെടുപ്പിൽ നടത്തുന്ന തീരുമാനങ്ങൾക്കും ഡി പോൾ പിന്തുണ അറിയിച്ചിട്ടുണ്ട്. മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന തീരുമാനങ്ങളാണ് അദ്ദേഹം നടപ്പിലാക്കുന്നതെന്നാണ് ഉഡിനീസേ സൂപ്പർതാരത്തിന്റെ പക്ഷം.

You Might Also Like