നാപോളിയ്‌ക്കെതിരെ ഇടംകൈയില്‍ ബാന്‍ഡേജ്, ആ രഹസ്യം വെളിപ്പെടുത്തി ഡി ജോങിന്റെ കാമുകി

Image 3
Champions LeagueFeaturedFootball

നാപോളിയുമായി നടന്ന പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ പരിക്കിന് ശേഷം ആദ്യമായി കളിക്കാനിറങ്ങിയ ഫ്രങ്കി ഡി ജോങിന്റെ കയ്യിൽ കെട്ടിയിരുന്ന ബാൻഡേജിനെ ചുറ്റിപറ്റി ബാഴ്‌സ ആരാധകർക്കിടയിൽ ആശങ്കയുണർത്തിയിരുന്നു. എന്നാൽ ആ രഹസ്യം വെളിച്ചത് കൊണ്ടുവന്നിരിക്കുകയാണ് ഡി ജോങിന്റെ കാമുകിയായ മിക്കി കീമെനെയ്.

കയ്യിൽ ബാൻഡേജും കെട്ടി കളത്തിലിറങ്ങിയ ഡി ജോംഗ് മികച്ച പ്രകടനമാണ് ബാഴ്‌സക്ക് വേണ്ടി കാഴ്ച വെച്ചത്. മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് നാപോളിയെ തകർത്തു ബാഴ്‌സ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടി. മത്സരത്തിൽ ലെങ്ലെറ്റും മെസിയും സുവാരസും ഗോൾ നേടിയപ്പോൾ നാപോളിക്ക് വേണ്ടി ഇൻസിഗ്നെ ലക്ഷ്യം കണ്ടു.

ആരാധകലോകത്തിന്റെ സംശയത്തിന് മിക്കി ഇതോടെ ഉത്തരം നൽകിയിരിക്കുകയാണ്. തേനീച്ചയുടെ കുത്തേറ്റു ഇടം കയ്യിനുണ്ടായ നീരുമൂലമാണ് ബാൻഡേജ് ഇടേണ്ടി വന്നത്. മത്സരത്തിൽ താരത്തിനിത് ബുദ്ദിമുട്ടാവേണ്ട എന്ന് കരുതിയാണ് ഡോക്ടറുടെ നിർദേശപ്രകാരം ബാൻഡേജ് ഇട്ടത്.

എന്നാൽ ചോദ്യത്തിനുള്ള മിക്കിയുടെ ഉത്തരം കേട്ടു എല്ലാവരും ചിരിക്കുകയാണുണ്ടായത്. ശനിയാഴ്ച നടന്ന ട്രെയിനിങ് ഫോട്ടോകളിൽ നീരുവന്ന് വീർത്ത കയ്യുമായി ഡി ജോംഗ് പ്രത്യക്ഷപ്പെട്ടിരുന്നു. തേനീച്ചയുടെ കുത്തേറ്റെങ്കിലും ഒരു ബുദ്ദിമുട്ടും കൂടാതെ താരം ട്രെയിനിങ് പൂർത്തിയാക്കിയിരുന്നു.