നിര്‍ഭാഗ്യം വേട്ടയാടി, സഞ്ജുവിന്റെ പോരാട്ടം പാഴായി, ഡല്‍ഹിയോടും തോറ്റ് രാജസ്ഥാന്‍

Image 3
CricketCricket News

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണടാം തോല്‍വി വഴങ്ങി രാജസ്ഥാന്‍ റോയല്‍സ്. 20 റണ്‍സിന്റെ തോല്‍വിയാണ് ഡല്‍ഹി ക്യാപിറ്റല്‍സിനോട് രാജസ്ഥാന്‍ റോയല്‍സ് വഴങ്ങിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ രാജസ്ഥാന്‍ റോയല്‍സിന് 201 റണ്‍സ് എടുക്കാനെ ആയുള്ളു

രാജസ്ഥാന്‍ റോയല്‍സിനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തകര്‍ത്തടിച്ചെങ്കിലും അത് വിജയത്തിലെത്തിക്കാനായില്ല. സഞ്ജു 46 പന്തില്‍ എട്ട് ഫോറും ആറ്് സിക്‌സും സഹിതം 86 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. സഞ്ജുവിന്റെ അഞ്ചാം ഐപിഎല്‍ സെഞ്ച്വറിയാണിത്. സഞ്ജുവിനെ കൂടാതെ മറ്റാര്‍ക്കും കാര്യമായ പ്രകടനം കാഴ്ച്ചവെക്കാനായില്ല.

ജോസ് ബട്‌ലര്‍ 17 പന്തില്‍ 19 റണ്‍സും റിയാന്‍ പരാഗ് 22 പന്തില്‍ 27 റണ്‍സും നേടി പുറത്തായി. ഇതാദ്യമായി ഐപിഎല്ലില്‍ കളിച്ച ശുഭം ഡുബെ 12 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം 25 റണ്‍സ് നേടി. യശ്വസ്വി ജയ്‌സ്വാള്‍ (4), റോവ്മാന്‍ പവല്‍ (13), ദുനോവന്‍ ഫെഫേറ (1), രവിചന്ദ്ര അശ്വിന്‍ (2) എന്നിവര്‍ക്ക് ഒന്നും ചെയ്യാനായില്ല.

ഡല്‍ഹിയ്ക്കായി ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടമായി ആദ്യ ബാറ്റ് ചെയ്്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് എടുത്തത്. ഡല്‍ഹിയ്ക്കായി ഓപ്പണര്‍മായ ജാക്ക് ഫ്രേസര്‍ മെക്കുര്‍ഗും അഭിഷേക്് പോറലും വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടി. ഫ്രേസര്‍ വെറും 20 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സാണ് എടുത്തത്. അഭിഷേക് പോറള്‍ ആകട്ടെ 36 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 65 റണ്‍സും നേടി.

ആദ്യ പവര്‍പ്ലേയില്‍ 78 റണ്‍സാണ് ഡല്‍ഹി അടിച്ച് കൂട്ടിയത്. പിന്നാലെയെത്തിയവര്‍ക്ക് മികവ് ആവര്‍ത്തിക്കാനയില്ലെങ്കിലും അവസാന വിക്കറ്റില്‍ തകര്‍ത്തടിച്ച ട്രിബ്സ്റ്റണ്‍ സ്റ്റബ്‌സ് ഡല്‍ഹി സ്‌കോര്‍ 20 കടത്തുകയായിരുന്നു. സ്റ്റബ്‌സ് 20 ഓവറില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 41 റണ്‍സാണ് നേടിയത്.

ഷായ് ഹോപ്പ് (1), അക്‌സര്‍ പട്ടേല്‍ (15), റിഷഭ് പന്ത് (15), ഗുല്‍ബദില്‍ നയിബ് (19), റാസിക്ക് സലീം (9), കുല്‍ദീപ് യാദവ് (5*) എന്നിങ്ങനെയാണ് മറ്റ് ഡല്‍ഹി ബാറ്റര്‍മാരുടെ പ്രകടനം.

രാജസ്ഥാനായി രവിചന്ദ്ര അശ്വിന്‍ നാല് ഓവറില# 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ട്രെന്‍ഡ് ബോള്‍ഡും സന്ദീപ് ശര്‍മ്മയും യുസ്വേന്ദ്ര ചഹലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.