രക്ഷകനാര്?, ഇന്ത്യ പതറുന്നു, എല്ലാ കണ്ണും ജഡേജയിലേക്ക്

Image 3
CricketTeam India

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസില്‍ഡിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. മൂന്നാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ്. 15 റണ്‍സുമായി ബാറ്റിംഗ് തുടരുന്ന ജഡേജയിലേക്കാണ് ടീം ഇന്ത്യ ഉറ്റുനോക്കുന്നത്.

146 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യയക്ക് മൂന്ന് റണ്‍സ് കൂട്ടിചേര്‍ക്കുമ്പോഴേക്കും നായകന്‍ കോഹ്ലിയെ നഷ്ടമായി. 132 പന്തില്‍ ഒരു ബൗണ്ടറി സഹിതം 44 റണ്‍സാണ് കോഹ്ലി നേടിയത്. ജാമിസന്റെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങിയാണ് കോഹ്ലി പുറത്തായത്.

പിന്നീടെത്തിയ റിഷഭ് പന്ത് 22 പന്ത് നേരിട്ടെങ്കിലും നാല് റണ്‍സുമായി പെട്ടെന്ന് മടങ്ങി. എന്നാല്‍ ഒരു വശത്ത് രഹാന ഫോമിലെന്ന് തോന്നിക്കും വിധമാണ് ബാറ്റെന്തിയത്. എന്നാല്‍ വ്യക്തിഗത സ്‌കോര്‍ 49ല്‍ നില്‍ക്കെ രഹാന കെയ്ന്‍ ജാമിസന്റെ പന്തില്‍ തന്നെ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. 117 പന്തില്‍ അഞ്ച് ബൗണ്ടറി സഹിതമാണ് രഹാനയുടെ ഇന്നിംഗ്‌സ്.

തുടര്‍ന്ന് അശ്വിനും ജഡേജയും ചേര്‍ന്ന് ഇന്ത്യയെ 200 കടത്തി. തൊട്ടുടനെ സൗത്തയ്ക്ക് വിക്കറ്റ് സമ്മാനിച്ച് 22 റണ്‍സുമായി അശ്വിനും മടങ്ങി. രണ്ട് റണ്‍സുമായി ഇഷാന്ത് ശര്‍മ്മയാണ് ജഡേജയ്ക്ക് കൂട്ടായി ക്രീസില്‍. ന്യൂസിലന്‍ഡിനായി ജാമിസണ്‍ മൂന്നും വാഗ്നര്‍ രണ്ടും വിക്കറ്റുകള്‍ ഇതിനോടകം വീഴ്ത്തികഴിഞ്ഞു.