അമ്പയറെ തെറ്റിദ്ധരിപ്പിക്കാന്‍ വാര്‍ണറുടെ പൂഴിക്കടകന്‍, 18ാം അടവ് കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

ഐപിഎല്ലില്‍ ഡേവിഡ് വാര്‍ണര്‍ പുറത്തായതിന് പിന്നാലെ അമ്പയറുടെ ശ്രദ്ധ തെറ്റിക്കാന്‍ നടത്തിയ ശ്രമം കായിക ലോകത്ത് ചിരിപടര്‍ത്തി. രാജസ്ഥാന്റെ 223 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ അതേനാണയത്തില്‍ തിരിച്ചടിച്ച ഡല്‍ഹിയ്ക്ക് ആദ്യ പ്രഹരം ഏല്‍പിച്ചത് പ്രസിദ്ധ് കൃഷ്ണയായിരുന്നു.

പ്രസീദ്ദ് കൃഷ്ണയുടെ ആംഗിള്‍ ബോളില്‍ സിംഗില്‍ നേടാനുള്ള ശ്രമത്തിനിടെ എഡ്ജ് ആയി വിക്കറ്റ് കീപ്പര്‍ സഞ്ചു സാംസണ്‍ അനായാസ ക്യാച്ച് നേടി. പ്രസീദ്ദ് കൃഷ്ണയുടെ ആംഗിള്‍ ബോളില്‍ സിംഗില്‍ നേടാനുള്ള ശ്രമത്തിനിടെ എഡ്ജ് ആയി വിക്കറ്റ് കീപ്പര്‍ സഞ്ചു സാംസണ്‍ അനായാസ ക്യാച്ച് നേടി.

എന്നാല്‍ ഇതിനു ശേഷം നാടകീയ സംഭവങ്ങള്‍ അരങ്ങേറി. ക്ലീയര്‍ എഡ്ജുണ്ടായിട്ടും അമ്പയറുടെ ശ്രദ്ധ തിരിക്കാനായി ഡേവിഡ് വാര്‍ണര്‍ ചില ശ്രമങ്ങള്‍ നടത്തുകയായിരുന്നു. ക്ലിയര്‍ എഡ്ജ് നേടി ക്യാച്ച് പിടിച്ചട്ടും പൃഥി ഷായോട് ഓടണ്ട എന്ന് പറയുന്ന വാര്‍ണറെയാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ അമ്പയറെ തെറ്റിദ്ധരിപ്പിക്കാന്‍ ഇതുകൊണ്ട് കഴിഞ്ഞില്ലാ.

അംപയറുടെ തീരുമാനം പരിശോധിക്കാതെ രണ്ട് സെക്കന്റ് നോക്കിയാണ് ഓസ്‌ട്രേലിയന്‍ താരം ക്രീസ് വിട്ടത്. ഇത് കമന്റേറ്ററില്‍ അടക്കം ചിരി പടര്‍ത്തിയിരുന്നു. മത്സരത്തില്‍ 14 പന്തില്‍ 5 ഫോറും 1 സിക്‌സും അടക്കം 28 റണ്ണാണ് നേടിയത്.

മത്സരത്തില്‍ 15 റണ്‍സിന്റെ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഡല്‍ഹി ക്യാപിറ്റല്‍ 207 റണ്‍സിന് കീഴടങ്ങുകയായിരുന്നു.

You Might Also Like