ഇന്ത്യയില്‍ കണ്ടത് ഭീകര കാഴ്ച്ചകള്‍, തുറന്നടിച്ച് ഡേവിഡ് വാര്‍ണര്‍

കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചതോടെ താരങ്ങളെല്ലാം സ്വന്തം നാട്ടിലേക്ക് മടങ്ങി കഴിഞ്ഞു. ഐപിഎല്ലിനിടെ അതിരീക്ഷമായ കോവിഡ് വ്യാപനം മൂലം ഇന്ത്യയില്‍ കാണേണ്ടി വന്ന ഭീകര അനുങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സണ്‍റൈസസ് ഹൈദരാബാദ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍.

ഇന്ത്യയില്‍ നിന്നും കേട്ട വാര്‍ത്തകള്‍ ഉള്ളുലക്കുന്നതായിരുന്നെന്ന് ഓസ്‌ട്രേലിയയിലെ ഒരു റേഡിയോയോട് പ്രതികരിച്ചു.

”ടിവിയില്‍ വാര്‍ത്തകള്‍ കാണുമ്പോള്‍ ഇന്ത്യയിലെ ഓക്‌സിജന്‍ക്ഷാമത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കും. നിങ്ങള്‍ക്കറിയുമോ, ആളുകള്‍ തങ്ങളുടെ മരണപ്പെട്ട കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി തെരുവുകളില്‍ വരി നില്‍ക്കുകയായിരുന്നു. നമ്മളിത്തരം വാര്‍ത്തകള്‍ ഒന്നിലേറെത്തവണ കണ്ടു. ഇത? ഭീതിതമായ അവസ്ഥയാണ്. ഒരു മനുഷ്യനെന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ ഇത് വളരെ സങ്കടപ്പെടുത്തിയ ഒന്നാണ്”. വാര്‍ണര്‍ പറഞ്ഞു

”ഐ.പി.എല്‍ മാറ്റിവെച്ചത് നന്നായി. ബയോ ബബിള്‍ പാലിക്കുകയെന്നത് വിഷമകരമായ കാര്യമായിരുന്നു. പക്ഷേ മാനേജ്‌മെന്റ് ഏറ്റവും മികച്ച സുരക്ഷ തന്നെ നല്‍കി. ഇന്ത്യയില്‍ എല്ലാവരും ക്രിക്കറ്റ് ഇഷടപ്പെടുന്നവരാണ്” -വാര്‍ണര്‍ പറഞ്ഞു.

You Might Also Like