ഉദിച്ചുയര്‍ന്ന ഉദയസൂര്യന്‍, തോല്‍വിയിലും പുഞ്ചിരിച്ചാണ് അവരുടെ മടക്കം

Image 3
CricketIPL

സോഹന്‍ ടി ശേഖരന്‍

ഈ ഐപില്‍ തുടങ്ങിയപ്പോള്‍ ആരും ഒരു പ്രതീക്ഷയും കല്‍പ്പിക്കാതിരുന്ന ഒരു ടീം. മറ്റ് ടീമുകളില്‍ നിന്നും വ്യത്യസ്തമായി നാല് ഫോറിന്‍ പ്ലെയേഴിന് അപ്പുറം 20 വയസുള്ള മൂന്ന് പിള്ളേരെ മിഡില്‍ ഓര്‍ഡറില്‍ കളിക്കുപ്പിക്കുന്ന ടീം. ഏറ്റവും മോശം മിഡില്‍ ഓഡര്‍ എന്ന് എഴുതി തള്ളിയ ടീം. ആദ്യ പകുതിയില്‍ എട്ടാം സ്ഥാനത്ത് നിന്ന ടീം.

എട്ടാം സ്ഥാനത്ത് നിന്നും വാര്‍ണര്‍ എന്ന ക്യാപ്റ്റന്റെ തണലില്‍ മൂന്നാം സ്ഥാനവും നേടി മടങ്ങുമ്പോള്‍ ആരും പ്രതീക്ഷിക്കാത്ത ഒരു ടീമിന്റെ ഉദയം. മനസ്സ് നിറയെ അഭിമാനവും പേറി ഈ ഐപില്‍നോട് ഓറഞ്ച് ആര്‍മിക്ക് വിടപറയാം.

പ്രിയം ഗര്‍ഗ് എന്ന 19 ക്കാരന്‍, അബ്ദുള്‍ സമദ് എന്ന 19 കാരന്‍ അഭിഷേക് ശര്‍മ എന്ന 20 കാരന്‍ അവര്‍ എല്ലാം തങ്ങള്‍ക്ക് നല്‍കാന്‍ ഉള്ളത് നല്‍കി തല ഉയര്‍ത്തി തന്നെ യുഎഇയുടെ മണ്ണില്‍ നിന്നും യാത്ര തിരിക്കുന്നു.

വൈകി വന്ന വസന്തം ഹോള്‍ഡര്‍ ഒരു പക്ഷെ അദ്ദേഹം വന്നതിന് ശേഷം ആയിരുന്നു ഓറഞ്ച് ആര്‍മിയുടെ ഉദായത്തിന്റെ തുടക്കം തന്നെ. തന്റെ ആത്മാര്‍ഥത പൂര്‍ണമായും നല്‍കികൊണ്ട് മൂന്നാം സ്ഥാനത്ത് യാത്രക്ക് ഒപ്പം കൂടിയ മനുഷ്യന്‍.

മനീഷ് പാണ്ഡെ അവശ്യ ഘട്ടത്തില്‍ എല്ലാം പയ്യെ ബാറ്റ് വീശി വിജയത്തിലേക്ക് കൈപിടിച്ച് നടന്നവന്‍ ഗ്രൗണ്ടില്‍ കളം നിറഞ്ഞു ഫീല്‍ഡ് ചെയുന്ന കളിക്കാരന്‍.വൈകി വന്നതെങ്കിലും ടീമിനെ വിജയത്തിലേക്ക് മുന്നില്‍ നിന്നും നയിച്ച സാഹ.ഇന്നും T20 യില്‍ താന്‍ തന്നെ രാജാവെന്ന് തെളിയിക്കുന്ന റാഷിദ് ഖാന്‍.യോര്‍ക്കാര്‍ കിങ് നടരാജന്‍ ഒപ്പം കട്ടക്ക് സന്ദീപ് ശര്‍മ,നദീം, ജോണി ബൈസ്റ്റോ തുടങ്ങിയ മറ്റ് കളിക്കാരും.

എല്ലാറ്റിനും ഒപ്പം തോല്‍വിയിലും പുഞ്ചിരിക്കുന്ന രണ്ട് ഹൃദയങ്ങള്‍.വില്യംസണ്‍,വാര്‍ണര്‍.അവരെ കുറിച്ചു എത്ര പറഞ്ഞാലും മതിവരില്ല.ഒന്നും അല്ലാതിരുന്ന ടീമിനെ ഇത് വരെ നയിച്ചവര്‍.ഒരു പക്ഷേ ഓറഞ്ച് ആര്‍മിയുടെ ആരാധകര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിവരാത്ത രണ്ട് കളിക്കാര്‍.

അങ്ങനെ ഐപില്‍ 2020 തില്‍ മുബൈ, ഡല്‍ഹി കപ്പിന് വേണ്ടി പോരാടുമ്പോള്‍ ഐപിലിന്റെ ഹൃദയം കൊണ്ട് അവര്‍ പടിയിറങ്ങുന്നു അവകാശവാദങ്ങളോ വെല്ലുവിളികളോ ഇല്ലാതെ കളിക്കളത്തിലേക്കു വന്ന ടീം എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും ഹൃദയവും കവര്‍ന്നെടുത്ത് മടങ്ങുന്നു.

തോല്‍വിയിലും പുഞ്ചിരിച്ചു അവര്‍ മുന്നോട്ട്.
നന്ദി………..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്