ഡേവിഡ് വിയ്യ മുംബൈ എഫ്‌സിയിലേക്കോ?, ഈ വര്‍ഷത്തെ ഏറ്റവും വലിയ റൂമറിന് സംഭവിച്ചത്

Image 3
FootballISL

സ്പാനിഷ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് വിയ്യ മുംബൈ സിറ്റി എഫ്‌സിയിലേക്ക് വരുന്നു എന്നതായിരുന്നു ഈ വര്‍ഷത്തെ ഐഎസ്എല്ലിലെ ഏറ്റവും വലിയ റൂമറുകളില്‍ ഒന്ന്. ഏന്നാല്‍ കുമിളപോലെ ഈ റൂമര്‍ പൊട്ടിതകരുകയായിരുന്നു.

മുംബൈ സിറ്റി എഫ്‌സിയെ മാഞ്ചസ്റ്റര്‍ സിറ്റി ഉടമകളായ സിറ്റി ഗ്രൂപ്പ് ഏറ്റെടുക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിയ്യയെ മുംബൈ സിറ്റി സ്വന്തമാക്കിയേക്കും എന്ന റൂമറുകള്‍ പ്രവചരിച്ചത്. പ്രമുഖ് ദേശീയ മാധ്യമം തന്നെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ വിയ്യയുടെ ഏജന്റായ വിക്ടര്‍ ഒനെറ്റെ തന്നെ നേരിട്ടെത്തി താരം ഇന്ത്യയിലേക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ട്വിറ്ററിലൂടെയാണ് വിയ്യയുടെ ഏജന്റ് തന്നെ ഈ വാര്‍ത്ത നിഷേധിച്ചത്.

ഇപ്പോള്‍ ജപ്പാന്‍ ക്ലബായ വെസ്സല്‍ കോബെയിലാണ് വിയ്യ കളിക്കുന്നത്. താരം അടുത്തിടെ രണ്ടു വര്‍ഷത്തേക്ക് ജപ്പാന്‍ ക്ലബുമായി കരാര്‍ പുതുക്കിയിരുന്നു. അതുകൊണ്ട് തന്നെ മുംബൈ സിറ്റി ഡേവിഡ് വിയ്യയെ സ്വന്തമാക്കാന്‍ ശ്രമിച്ചാലും വന്‍ തുക തന്നെ ട്രാസ്ഫര്‍ ഫീ ആയി നല്‍കേണ്ടി വരും. വിയ്യയുടെ ശബളവും ഐ എസ് എല്‍ ക്ലബുകള്‍ക്ക് ഇപ്പോള്‍ താങ്ങാനാവുന്ന ഒന്നല്ല.

സ്‌പെയിനായി 98 മത്സരങ്ങള്‍ ബൂട്ടണിഞ്ഞിട്ടുളള താരമാണ് ജേവിഡ് വിയ്യ. 59 ഗോളുകളും താരം നേടിയിട്ടുണ്ട്. ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, വലന്‍സിയ തുടങ്ങിയ വമ്പന്‍ ക്ലബുകള്‍ക്കായും ഈ സ്പാനിഷ് താരം ബൂട്ടണിഞ്ഞിട്ടുണ്ട്.