ട്രെയിനിങ്ങിനിടെ അടിപിടി, സെബായോസിന്റെ മൂക്കിനിടിച്ചു ഡേവിഡ് ലൂയിസ്
താരങ്ങളെല്ലാം ഇന്റർനാഷണൽ ഡ്യൂട്ടിയിലിരിക്കെ ക്ലബ്ബിലുള്ള താരങ്ങളെ വച്ചു പരിശീലനമത്സരം മൈക്കൽ അർട്ടെറ്റ സംഘടിപ്പിച്ചിരുന്നു. എന്നാൽ അതിനിടെ സംഭവിച്ച ഒരു അടിപിടിയുടെ കാര്യമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ചയായിരിക്കുന്നത്. റയലിൽ നിന്നും ആഴ്സണലിൽ ലോണിൽ കളിക്കുന്ന ഡാനി സെബായോസും ബ്രസീലിയൻ പ്രതിരോധതാരം ഡേവിഡ് ലൂയിസുമാണ് സംഭവത്തിലെ താരങ്ങൾ.
ഇംഗ്ലീഷ് മാധ്യമമായ ദി അത്ലറ്റിക് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. പരിശീലനം മത്സരത്തിനിടെ സെബായോസിന്റെ ചലഞ്ച് ഡേവിഡ് ലൂയിസിന് ഇഷ്ടപ്പെട്ടില്ല. അതിനു പകരമായി ലൂയിസ് തിരിച്ചു സെബായോസിന്റെ മൂക്കിന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂക്കിൽ നിന്നും രക്തം വരുകയും ചെയ്തു.
നിലത്തു വീണ സെബായോസ് തിരിച്ചടിക്കാൻ എഴുന്നേറ്റതോടെ സഹതാരങ്ങൾ പിടിച്ചു മാറ്റുകയായിരുന്നു. ഇരുവരെയും വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവത്തിനാധാരമായ മത്സരം നടന്നത്. എന്നാൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇരു താരങ്ങളും വീണ്ടും തിരിച്ചെത്തിയപ്പോൾ ആർട്ടേട്ടയെയും ടീമിനെയും അഭിമുഖീകരിച്ച് ക്ഷമ ചോദിക്കുകയും ചെയ്തു.
ഇതിനു മുൻപു സെബായോസും യുവആര്സെനാൽ സ്‌ട്രൈക്കർ എഡ്ഢി നിക്കെറ്റിയയുമായും കൊമ്പ് കോർത്തിരുന്നു. ആഴ്സണലും ഫുൾഹാമുമായുള്ള മത്സരത്തിനിടെ വാംഅപ്പ് ചെയ്യുന്നതിനിടെയാണ് ഇരു താരങ്ങളും കൊമ്പുകോർത്തത്. മത്സരത്തിനിടെ വാംഅപ്പ് ചെയ്യുന്ന രണ്ടു താരങ്ങൾ തന്മിലുണ്ടായ പ്രശ്നം അർട്ടെറ്റയെ അമ്പരപ്പിച്ചിരുന്നു. നിലവിൽ ആഴ്സണലിൽ ലോണിൽ രണ്ടാം വർഷമാണ് സെബായോസ് ആഴ്സണലിനായി കളിക്കുന്നത്.