ഇന്ത്യന്‍ താരങ്ങള്‍ മികച്ചവര്‍, സിസ്റ്റം ഫെയില്‍, നിര്‍ണ്ണായ നിര്‍ദേശങ്ങളുമായി ജയിംസ്

ഡേവിഡ് ജയിംസ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ വികാരമാണ്. കളിക്കാരനായും കോച്ചായുമെല്ലാം ഈ ഇംഗ്ലീഷ് താരം മലയാളി ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നായകനായിരുന്ന ജയിംസ് ടീമിനെ ഫൈനലിലും എത്തിച്ചു. പിന്നീട് ബ്ലാസ്റ്റേഴ്‌സ് തകര്‍ന്നടിച്ചപ്പോള്‍ കോച്ചായും രക്ഷകന്റെ ഭൗത്യം ഏറ്റെടുത്തു. പക്ഷെ അത് പൂര്‍ണമായി വിജയത്തിലെത്തിക്കാന്‍ ജയിംസിന് ആയില്ല.

അതെസമയം ഇന്ത്യന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് വിലയിരുത്തുകയാണിപ്പോള്‍ ജയിംസ്. ബാംഗ്ലൂര്‍ മിററിന് നല്‍കിയ അഭിമുഖത്തിലാണ് ജെയിംസ് ഇക്കാര്യങ്ങള്‍ വിലയിരുത്തുന്നത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ രക്ഷപ്പെടണമെങ്കില്‍ കൂടുതല്‍ മത്സരങ്ങള്‍ നടക്കണമെന്നാണ് ജയിംസ് പറയുന്നത്. ഇന്ത്യയില്‍ ഐ എസ് എല്ലില്‍ ആകെ ഒരു ടീം കളിക്കുന്നത് 20ല്‍ കുറവ് മത്സരങ്ങള്‍ മാതമാണെന്നും ഇത് ഫുട്‌ബോള്‍ താരങ്ങളെ മെച്ചപ്പെടുത്തില്ലെന്നും അദ്ദേഹം തുറന്ന് പറയുന്നു.

അതിനായി ഐഎസ്എല്ലില്‍ ടീമുകളുടെ എണ്ണം കൂട്ടുകയോ ഐ ലീഗിനെ കൂടെ ഐ എസ് എല്ലില്‍ ചേര്‍ക്കുകയോ ചെയ്യണമെന്നാണ് ജെയിംസ് തുറന്ന് പറയുന്നത്. ഇന്ത്യയില്‍ ഫുട്‌ബോള്‍ താരങ്ങള്‍ മെച്ചമല്ല എന്ന് താന്‍ പറയില്ല. മറിച്ച് ഇവിടെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മെച്ചപ്പെടാന്‍ അവസരം നല്‍കുന്നില്ല എന്നതാണ് സത്യം. താരങ്ങള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നേരിട്ടാല്‍ മാത്രമെ മെച്ചപ്പെടുകയുള്ളൂ എന്നും ജെയിംസ് പറഞ്ഞു.

You Might Also Like