പ്രോട്ടീസ് പശ്ചാത്തപിക്കുന്നുണ്ടാകും, നിസംശയം പറയാം ആ കിവീസ് താരമാണ് ‘നെക്സ്റ്റ് ബിഗ് തിംഗ് ഇന്‍ ക്രിക്കറ്റ്’

Image 3
CricketCricket News

ഇഹ്‌സാന്‍ ഇസാം

‘The next big thing in cricket’ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കളിക്കാരന്‍ ആണ് ഈ സൗത് ആഫ്രിക്കകാരന്‍. അതിനു ഒരുപക്ഷേ വിലങ്ങു തടിയായെക്കാവുന്നത് അയാളുടെ പ്രായം മാത്രമാണ്. എന്നാലും മൈക്ക് ഹസ്സിയെ പോലെ ഹാഷിം അംലയെ പോലെ രാജ്യാന്തര ടീമില്‍ വൈകി വന്നു ലെജന്ററി കരിയര്‍ സൃഷ്ടിച്ച ഒരുപാട് പേര് അയാള്‍ക്ക് പ്രചോദനമാണ്..

ഒരുപക്ഷെ സൗത്ത് ആഫ്രിക്കന്‍ ടീമിന്റെ നഷ്ടമാണ് ഈ കളിക്കാരന്‍.. ന്യൂസിലാലന്‍ഡിന്റെ നേട്ടവും …

സൗത്താഫ്രിക്കയില്‍ ജനിച്ചു അവിടുത്തെ ഡെമിസ്റ്റിക്ക് സര്‍ക്കിളില്‍നല്ലൊരു പേര് നേടിയെടുത്തിട്ടും ദേശീയ ടീമിലെ റിസര്‍വേഷന്‍ സിസ്റ്റം കൊണ്ട് ഒരവസരം കിട്ടാതായത്തോടെയാണ് കോണ്‍വേ 2017 ല്‍ ന്യൂസിലാലണ്ടിലേക്ക് കുടിയേറുന്നത്.

അവിടെ വെച്ച് വെല്ലിംഗ്ടണ്‍ ക്ലബിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച് കൊണ്ട് 2020 ല്‍ ന്യൂസിലാലന്‍ഡ് ടി20 ടീമിലേക്ക് ക്ഷണം വരുന്നു..ടി20 ടീമിലെ സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ട് (വെറും 14 ഇന്നിങ്‌സുകള്‍ കൊണ്ട് t20 യില്‍ നാലാം റാങ്ക് നേടി) ഏദിനത്തിലും ഇപ്പോള്‍ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം..

Devon Conway ഇഷ്ടം

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍