ബ്ലാസ്‌സ്റ്റേഴ്‌സ് മതിയായി, ആ താരം മറ്റൊരു ഐഎസ്എല്‍ ക്ലബിലേക്ക്
കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ഡാരെന്‍ കാല്‍ഡൈറ ക്ലബ് വിടുന്നു. മുംബൈ സ്വദേശിയായ താരത്തെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് സ്വന്തമാക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സില്‍ അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കാര്‍ഡൈറ ക്ലബ് വിടുന്നത്.
സ്പാനിഷ് ക്ലബ് വലന്‍സിയ അക്കാദമിയിലൂടെ വളര്‍ന്ന് വന്ന കാല്‍ഡൈറ കഴിഞ്ഞ സീസണിലാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. എന്നാല്‍ ഒരു മത്സരം മാത്രമാണ് ഷറ്റോരിയ്ക്ക് കീഴില്‍ ഈ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ക്ക് കളിക്കാനായത്.
മുന്ബ് എടികെ മോഹന്‍ ബഗാന്‍ ചെന്നൈ സിറ്റി, ബംഗളൂരു എഫ്‌സി തുടങ്ങിയ ഐലീഗ്, ഐഎസ്എല്‍ ക്ലബുകളില്‍ ഇദ്ദേഹം കളിച്ചിട്ടുണ്ട്.
വരുന്ന സീസണിലേക്കുള്ള അഴിച്ചുപണികള്‍ നടത്തുന്ന ഹൈലാന്‍ഡേര്‍സിലേക്ക് തന്നെ കാല്‍ഡൈറ കൂടുമാറാനാണ് സാധ്യത. കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ നിലനിര്‍ത്താന്‍ ഒരു സാധ്യതയും കാണുന്നില്ല. ഇതോടെയാണ് താരം പുതിയ തട്ടകം തേടുന്നത്.