ഓസീസ് സൂപ്പര്‍ താരം താല്‍ക്കാലികമായി കളി നിര്‍ത്തുന്നു, ക്രിക്കറ്റ് ലോകത്തിന് ഞെട്ടല്‍

Image 3
CricketIPL

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി കളിച്ച ഓസ്‌ട്രേലിയന്‍ താരം ഡാനിയേല്‍ സാംസ് കളിക്കളത്തില്‍ നിന്ന് താല്‍കാലികമായി ഇടവേളയെടുക്കുന്നു. പുതിയ കോവിഡ് സാഹചര്യം സൃഷ്ടിയ്ക്കുന്ന കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളാണ് ഇത്തരമൊരു തീരുമാനം എടുക്കാന്‍ സാംസിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസിനെതിരായ പര്യടനത്തിനുളള ഓസ്‌ട്രേലിയന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് സാംസ് സെലക്ടര്‍മാരെ അറിയക്കുകയായിരുന്നു.

ഐപിഎലില്‍ ബാംഗ്ലൂരിനൊപ്പം ചേരുന്നതിന് തൊട്ടുമുമ്പ് ഡാനിയേല്‍ സാംസ് കോവിഡ് പോസിറ്റീവ് ആയിരുന്നു. അതിന് ശേഷം ഐസൊലേഷനെല്ലാം കഴിഞ്ഞ് ബാംഗ്ലൂരിന് വേണ്ടി ഏതാനും മത്സരം കളിയ്ക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് മത്സരം കളിക്കളണമെങ്കില്‍ ഇപ്പോള്‍ നിലവിലുളള ബയോ ബബിളിലെ സമ്മര്‍ദ്ദം ആണ് താല്‍കാലികമായി ക്രിക്കറ്റില്‍ നിന്നും ഇടവേളയെടെുക്കാന്‍ സാംസിനെ പ്രേരിപ്പിക്കുന്നത്. .

ബിഗ് ബാഷിലെ മികച്ച പ്രകടനമാണ് ഡിസംബര്‍ 2020ല്‍ സിഡ്‌നിയില്‍ വെച്ച് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തുവാന്‍ താരത്തിന് അവസരം നല്‍കിയത്.

ടി20 ലോകകപ്പ് വരാനിരിക്കവേ വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ പ്രകടനം താരത്തിന് ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീമില്‍ അവസരം നല്‍കുവാന്‍ സാധ്യതയുണ്ടായിരുന്നുവെങ്കിലും അത് വേണ്ടെന്ന് വെച്ചാണ് താരം ഒരു ഇടവേളയെടുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ബയോ ബബിളുകളില്‍ കൂടുതല്‍ കാലം കഴിയേണ്ടി വരുന്നത് മാനസിക സമ്മര്‍ദ്ദത്തിന് ഇടയാക്കുന്നുണ്ടെന്ന് പല താരങ്ങളും തുറന്ന് പറഞ്ഞിരുന്നു.