; )
എപി ലത്തീഫ്
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ പരാജയ വഴി.
130+ റണ്‍സ് ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഷാര്‍ജയില്‍ ഡിഫന്റ് ചെയ്യാന്‍ എളുപ്പമാണ്. അങ്ങനെ തോന്നിക്കും വിധം അവസാനം വരെ നിന്നാണ് ആര്‍സിബി കീഴടങ്ങിയതും. പക്ഷെ ഡാന്‍ ക്രിസ്ത്യന്‍ എന്ന ഓസീസ് താരത്തിനെതിരെ വിമര്‍ശനം ഉയരുന്നത് കാണുന്നു. ശെരിക്കും അത് ശെരി തന്നെയാണെന്ന് എനിക്കും തോന്നിപ്പോയി…
കാരണം 1.4 ഓവര്‍ എറിഞ്ഞ ക്രിസ്ത്യന്‍ ഇന്നലെ വിട്ട് കൊടുത്തത് 29 റണ്‍സ് അതും ബാറ്റിംഗ് ദുഷ്‌കരമായ ഷാര്‍ജയില്‍. ഓള്‍ റൗണ്ടര്‍ ആയ ക്രിസ്ത്യന്‍ ഇന്നലെ ബാറ്റിംഗില്‍ ആര്‍സിബി തകരുമ്പോള്‍ ഒരു രണ്ടക്കം കടക്കാന്‍ പോലും കഴിഞ്ഞില്ല നിര്‍ഭാഗ്യവശാല്‍ റണ്‍ ഔട്ട്. തുടരെ തുടരെ മത്സരങ്ങളില്‍ ഫോം ഔട്ട് ആയിട്ടും പ്ലെയിങ് 11 ല്‍ അവസരം ലഭിച്ചുകൊണ്ടേയിരുന്നു…
ഒരു പക്ഷെ വേറെ മികച്ച ഒരു ഓള്‍റൗണ്ടര്‍ ഇല്ലായിട്ടായിരിക്കും അല്ലേല്‍ ഉള്ളവര്‍ ഫോം തീരെ കുറഞ്ഞവര്‍ ആയിരിക്കാം. ബിഗ് ബാഷ് ലീഗിലും, ഇംഗ്ലീഷ് കൗണ്ടി ലീഗ് ടൂര്‍ണമെന്റുകളിലും മികച്ച മുന്നേറ്റം നടത്തുന്ന ക്രിസത്യന്‍ താളം കണ്ടത്താന്‍ കഴിയാത്തത് ഐപിഎല്ലിലാണ്.
ഇത് ക്രിസ്ത്യന്റെ മാത്രം പ്രശ്‌നമായി തോന്നുന്നില്ല ഒട്ടുമിക്ക വിദേശ താരങ്ങള്‍ക്കും വേണ്ടത്ര ഫോം ഉയര്‍ത്താന്‍ കഴിയുന്നില്ല. കരീബിയന്‍ ലീഗില്‍ തകര്‍ത്തടിച്ചവര്‍ ഇതില്‍ ഐപിഎല്ലില്‍ തകര്‍ന്ന് വീഴുന്നത് നാം കാണുന്നുണ്ട്.
കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24*7